Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി മാനേജര്‍ ഒഴിവ്; നിങ്ങള്‍ യോഗ്യരാണോ? ഉടന്‍ അപേക്ഷിക്കൂ

കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി മാനേജര്‍ തസ്തികയിലേക്ക് ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലെന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ആകെ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 25 ആണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

താല്‍ക്കാലികാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായ പരിധി 18 വയസിനും 50 വയസിനും ഇടയില്‍ ആയിരിക്കണം. ഫാര്‍മസിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

Job News

സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് / ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍ / സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം ഉള്ളവര്‍ അപേക്ഷിച്ചാല്‍ മതി. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത തെളിയിക്കുന്ന പ്രസക്തമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ - മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25/06/2025 വൈകുന്നേരം 05:00 മണിയാണ്. നിര്‍ദ്ദിഷ്ട സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു സാഹചര്യത്തിലും പരിഗണിക്കില്ല.

വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. വിവരങ്ങള്‍ക്ക് www.gmckollam.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0474 2575050 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. അഭിമുഖത്തിന്റെ തിയതി www.gmckollam.edu.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അപേക്ഷകര്‍ അഭിമുഖത്തിന് ഹാജരാകുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെൡയിക്കുന്ന അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പുകളും സഹിതം കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹാജരാകണം എന്നും വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+