Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതെങ്കിലും ഡിഗ്രി കൈയിലുണ്ടോ? കെഎസ്എഫ്ഇയില്‍ സ്റ്റൈപ്പന്റോടെ അവസരം, ഉടന്‍ അപേക്ഷിക്കൂ

കെ എസ് എഫ് ഇയില്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്) ഇന്റേണ്‍-ക്ലറിക്കല്‍ ഒഴിവുകള്‍. സ്റ്റൈപ്പന്റോട് കൂടിയ പരിശീലനത്തിനാണ് കെ എസ് എഫ് ഇ അവസരം തുറന്നിരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള)യാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്നതായിരിക്കും. പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രതിമാസം 10000 രൂപയാണ് സ്റ്റൈപ്പന്റ് ആയി അനുവദിക്കുക. രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടയ്ക്കണം.

Job News

അപേക്ഷ ഫീസ് റീഫണ്ട് ചെയ്യപ്പെടുന്നതല്ല. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ മുഖേനയായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. https://connect.asapkerala.gov.in/events/14132 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സ്‌ക്രീനിംഗ് പ്രക്രിയയ്ക്കായി നിങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

ഓരോ സ്ഥാനത്തിനും ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിന് ഒരു പ്രത്യേക സ്‌ക്രീനിംഗ് പ്രക്രിയ ഉണ്ടായിരിക്കും. സ്‌ക്രീനിംഗ് പ്രക്രിയയില്‍ എഴുത്ത് പരീക്ഷകളും അഭിമുഖങ്ങളും ഉള്‍പ്പെട്ടേക്കാം. ഉദ്യോഗാര്‍ത്ഥികളെ അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുകയും ഓരോ സ്ഥാനത്തിനും ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഇന്റേണ്‍ഷിപ്പ് സ്ഥാപനത്തില്‍ സ്ഥിരമായ ഒരു സ്ഥാനം ഉറപ്പുനല്‍കുന്നതല്ല. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നിശ്ചിത കാലയളവിലേക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, അന്തിമ തിരഞ്ഞെടുപ്പ്, പോസ്റ്റിംഗ് ഓര്‍ഡറുകള്‍ എന്നിവ ഇന്റേണ്‍ഷിപ്പ് നല്‍കുന്ന സ്ഥാപനത്തിന്റെ മാത്രം വിവേചനാധികാരത്തിലായിരിക്കും. വിശദവിവരങ്ങള്‍ക്ക് https://asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+