കേരളത്തില്‍ ഒരു ലക്ഷം രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി വേണോ? ഇന്ന് തന്നെ അപേക്ഷിക്കൂ
കേരളത്തില്‍ മികച്ച ശമ്പളമുള്ള ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കിലിതാ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) നിങ്ങള്‍ക്കായി സുവര്‍ണാവസരം തുറന്നിടിരിക്കുകയാണ്. കെഎസ്‌ഐടിഐഎല്ലിന് കീഴിലുള്ള നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് (നവംബര്‍ 27) ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ടെക്), മാനേജര്‍ (ടെക്), ഡെപ്യൂട്ടി മാനേജര്‍ (ടെക്), അസിസ്റ്റന്റ് മാനേജര്‍ (ടെക്) എന്നീ നാല് തസ്തികകളിലായി ആറ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ടെക്)
സിവില്‍ എഞ്ചിനിയീറിംഗില്‍ ബിരുദവും എംടെക് അല്ലെങ്കില്‍ എംബിഎ യോഗ്യത ഉള്ളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രസക്തമായ മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 68700 രൂപ മുതല്‍ 110400 രൂപ വരെ ശമ്പളം ലഭിക്കും.
മാനേജര്‍ (ടെക്)
സിവില്‍ എഞ്ചിനിയീറിംഗില്‍ ബിരുദവും എം ടെക് അല്ലെങ്കില്‍ എം ബി എ ബിരുദവുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. പ്രസക്തമായ മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 55350 രൂപ മുതല്‍ 101400 രൂപ വരെ ശമ്പളം ലഭിക്കും.
ഡെപ്യൂട്ടി മാനേജര്‍ (ടെക്)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ എഞ്ചിനിയീറിംഗില്‍ ബിരുദം ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസക്തമായ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 42500 രൂപ മുതല്‍ 87000 രൂപ വരെ ശമ്പളം ലഭിക്കും
അസിസ്റ്റന്റ് മാനേജര്‍ (ടെക്)
സിവില്‍ എഞ്ചിനിയീറിംഗില്‍ ബിരുദം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസക്തമായ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായ പരിധി 35 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 39500 രൂപ മുതല്‍ 83000 രൂപ വരെ ശമ്പളം ലഭിക്കും
എങ്ങനെ അപേക്ഷിക്കാം?
താല്‍പ്പര്യവും മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (www.cmd.kerala.gov.in) വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.












Click it and Unblock the Notifications