Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി - സ്വിഫ്റ്റില്‍ ജോലി വേണോ? ഒരു ലക്ഷം രൂപ വരെ ശമ്പളം

കെ എസ് ആര്‍ ടി സി - സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഓപ്പറേഷന്‍സ് ) തസ്തികകളിലേക്ക് ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത തസ്തികയില്‍ ഒരു ഒഴിവ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 18 വരെ അപേക്ഷിക്കാം.

നിയമനം കേരളത്തില്‍ ആയിരിക്കും. അപേക്ഷകരുടെ പ്രായം പരമാവധി 60 വയസ് ആയിരിക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Job News

ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം ബി എ ( റഗുലര്‍ ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഒരു വലിയ ട്രാന്‍സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ 15 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഓപ്പറേഷന്‍സ് ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും.

വിരമിച്ച സര്‍ക്കാര്‍ / പൊതുമേഖലാ പെന്‍ഷനര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പ്രതിമാസ പെന്‍ഷന്‍ ഏകീകൃത പ്രതിമാസ ശമ്പളത്തില്‍ നിന്ന് കുറച്ചതിനുശേഷം ആയിരിക്കും ശമ്പളം നിശ്ചയിക്കുക. എങ്ങനെയാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നത് എന്ന് നോക്കാം.

www.keralartc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. റിക്രൂട്ട്‌മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അറിയിപ്പ് വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. ശേഷം താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

തെറ്റുകള്‍ കൂടാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിച്ച് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+