ഡ്രൈവിംഗ് വശമുണ്ടോ? ഡ്രൈവര്‍-കം-കണ്ടക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്
കെ എസ് ആര് ടി സി സ്വിഫ്റ്റ് വനിതാ ഡ്രൈവര്‍-കം-കണ്ടക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം. ഒഴിവുകള്‍ താല്ക്കാലികമാണ്. ജനുവരി 21 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ മോഡില്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കാനാകൂ.
ഈ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം നിലവില്‍് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഡ്രൈവര്‍-കം-കണ്ടക്ടര്‍ താല്‍ക്കാലിക തസ്തികയിലേക്കാണ് പരിഗണിക്കുന്നത്. 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിട്ടുള്ളത്. ഇത് കൂടാതെ, മറ്റ് അലവന്‍സുകളും ബത്തയും ഇന്‍സെന്റീവുകളും ലഭിക്കുന്നതാണ്.

8 മണിക്കൂറില്‍ കൂടുതലുള്ള ഓരോ മണിക്കൂര്‍ അധിക ജോലിക്കും 130 രൂപ നിരക്കില്‍ ഓവര്‍ടൈം വേതനവും ലഭിക്കും. അപകടരഹിതമായ ഡ്രൈവിംഗ്, വാഹനത്തിന്റെ പരിപാലനം, വൃത്തി, സമയനിഷ്ഠ, യൂണിഫോം കൃത്യമായി ധരിക്കുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഇന്‍സെന്റീവുകളും ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 20 വയസാണ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക് പരമാവധി 30 വയസും, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്പിവി) ലൈസന്‍സ് ഉള്ളവര്‍ക്ക് പരമാവധി 45 വയസുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കില്‍ അതിന് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
കൂടാതെ, സാധുവായ ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്പിവി) ലൈസന്‍സോ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ലൈസന്‍സോ നിര്‍ബന്ധമാണ്. യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ ശാരീരികക്ഷമതയും ആരോഗ്യവും ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് ഇല്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോകണം.
ആദ്യം ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി നടത്തുന്ന എഴുത്തുപരീക്ഷയുണ്ടായിരിക്കും. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തും. ഈ രണ്ട് ഘട്ടങ്ങളിലും വിജയിക്കുന്നവരെ അഭിമുഖത്തിനായി പരിഗണിക്കും. അഭിമുഖത്തിനുശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് ഒരു വര്‍ഷത്തേക്കാണ് കാലാവധിയുണ്ടായിരിക്കുക. അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്സൈറ്റായ www.keralartc.com സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ മനസ്സിലാക്കണം. വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ രേഖകളും നിര്‍ദ്ദേശിച്ചിട്ടുള്ള വലുപ്പത്തിലും ഫോര്‍മാറ്റിലും അപ്ലോഡ് ചെയ്യേണ്ടതാണ്. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications