Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി, പ്ലസ് ടുക്കാര്‍ക്ക് കെടിഡിസിയില്‍ നിയമനം; ശമ്പളം എത്രയെന്ന് കേട്ടോ?

കെ ടി ഡി സി (കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്) റിസപ്ഷനിസ്റ്റ്, വെയിറ്റര്‍, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 55 ഒഴിവുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 7 വരെ തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. റിസപ്ഷനിസ്റ്റ് (16 ഒഴിവ്), വെയിറ്റര്‍ (27 ഒഴിവ്), അസിസ്റ്റന്റ് കുക്ക് (12 ഒഴിവ്) എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള നിയമനം.

ഈ തസ്തികകള്‍ കേരളത്തിലെ വിവിധ കെ ടി ഡി സി യൂണിറ്റുകളിലായിരിക്കും. അപേക്ഷകര്‍ക്ക് കുറഞ്ഞത് 18 വയസും പരമാവധി 36 വയസും ആയിരിക്കണം പ്രായം. കേരള പി എസ് സി മാനദണ്ഡങ്ങള്‍ അനുസരിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രതിമാസം 22,200 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും.

Kerala Jobs

റിസപ്ഷനിസ്റ്റ്

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസ്സായിരിക്കണം. FCI/NCVT/KITTS/IHMCT അഥവാ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ ഹോട്ടല്‍ റിസപ്ഷന്‍ & ബുക്ക് കീപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നിര്‍ബന്ധമാണ്. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. വിദേശ ഭാഷാ അറിവ് അഭികാമ്യം.

വെയിറ്റര്‍

എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. FCI/KIHMS/NCVT അംഗീകൃത റെസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം ആവശ്യമാണ്. മറ്റ് വിദേശ ഭാഷകളിലുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും.

അസിസ്റ്റന്റ് കുക്ക്

എസ് എസ് എല്‍ സി അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. FCI/KIHMS/IHMCT/NCVT അഥവാ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ കുക്കറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസ്സായിരിക്കണം.

പൊതുവിഭാഗക്കാര്‍ക്ക് 200 രൂപ അപേക്ഷാ ഫീസ് ഉണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല. കെ.ടി.ഡി.സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്. യോഗ്യരായവരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ന്ന് എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് കൂടാതെ/അല്ലെങ്കില്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.ktdc.comല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ചേര്‍ത്ത് സമര്‍പ്പിക്കണം. കവറിന് മുകളില്‍ 'Application for the post of [Name of Post] on contract basis' എന്ന് രേഖപ്പെടുത്താന്‍ മറക്കരുത്.

അപേക്ഷകള്‍ 2026 ജനുവരി 7 വൈകുന്നേരം 5 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മാസ്‌കോട്ട് സ്‌ക്വയര്‍, പി.ബി. നമ്പര്‍. 5424, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദമായ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+