Kerala Jobs : കുടുംബശ്രീയില്‍ 40000 രൂപ ശമ്പളത്തില്‍ ജോലി, നിങ്ങള്‍ യോഗ്യരാണോ?
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ( കെ ബി എഫ് പി സി എല്‍ ) പ്ലാന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 13 ആണ്.
തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 35 വയസിന് താഴെയായിരിക്കണം ( 01.02.2026 പ്രകാരം). ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ് ടെക്‌നോളജിയില്‍ എം വി എസ് സി ബിരുദം ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിംഗ് / അബറ്റോയര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പരിചയമുള്ള അഭികാമ്യം. ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിംഗ് / അബറ്റോയര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയമുള്ള ബി വി എസ് സി ബിരുദധാരികള്‍ക്കും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ് എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴി സംസ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ശക്തമായ സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള (FSSAI, HACCP, GMP) അറിവും നിയമപരമായ അനുസരണവും ശക്തമായ നേതൃത്വം, ആശയവിനിമയം, ടീം മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയും ഉണ്ടായിരിക്കണം. ഉല്‍പ്പാദന കാര്യക്ഷമതയ്ക്കും ചെലവ് നിയന്ത്രണത്തിനുമുള്ള വിശകലന, പ്രശ്‌നപരിഹാര കഴിവുകള്‍.
എച്ച് ആര്‍, ഷിഫ്റ്റുകള്‍, ഉല്‍പ്പാദനക്ഷമത, അച്ചടക്കം എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഗുണനിലവാരം, പരിപാലനം, അക്കൗണ്ടുകള്‍, ലോജിസ്റ്റിക്‌സ് ടീമുകളുമായുള്ള ഏകോപനം, പ്ലാന്റ് മെഷിനറി, റഫ്രിജറേഷന്‍, കോള്‍ഡ് സ്റ്റോറേജ്, യൂട്ടിലിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്. ഉല്‍പ്പാദന ആസൂത്രണം, വിളവ് നിയന്ത്രണം, പാഴാക്കല്‍ കുറയ്ക്കല്‍, ങകട റിപ്പോര്‍ട്ടിംഗ് എന്നിവയെക്കുറിച്ചുള്ള ധാരണ എന്നിവ ഉണ്ടായിരിക്കണം.
ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അഭിമുഖ തീയതി ഇമെയില്‍, ടെലിഫോണ്‍ വഴി അറിയിക്കുന്നതാണ്
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം 'ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, ടിസി 94/3171, സെന്റ് ആന്‍സ് ചര്‍ച്ചിന് എതിര്‍വശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, പിന്‍ കോഡ് 695024' എന്ന വിലാസത്തില്‍ അയയ്ക്കണം.












Click it and Unblock the Notifications