എംബിഎക്കാര്‍ക്ക് കുടുംബശ്രീയില്‍ സുവര്‍ണാവസരം; ശമ്പളം എത്രയെന്ന് കേട്ടോ?
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യവും ആവശ്യമായ യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം ഭാവിയില്‍ മാറിയേക്കാം എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായം 31/ 07 /2025 ന് 40 വയസ് കവിയരുത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം ബി എ ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ / സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എല്ലാ ഉദ്യോഗാര്‍ത്ഥികളും 500 രൂപ അപേക്ഷ ഫീസായി അടയ്‌ക്കേണ്ടതുണ്ട്.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തു പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
www.kudumbashree.org എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ശേഷം റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുഴുവന്‍ അറിയിപ്പും ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകള്‍ കൂടാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ എല്ലാം ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച ശേഷം പ്രിന്റ്ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.












Click it and Unblock the Notifications