Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയില്‍ കോ-ഓർഡിനേറ്റർമാരാകാം: മാസം 25000 രൂപവരെ ശമ്പളം, 955 ഒഴിവുകള്‍

കുടുംബശ്രീ ഹരിതകർമസേന പദ്ധതിയുടെ പ്രവർത്തനങ്ങള്‍ക്കായി ഹരിതകർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്.

ഹരിതകർമസേന കോ-ഓർഡിനേറ്റർ

ജില്ലാടിസ്ഥാനത്തിൽ ആകെ 14 ഒഴിവുകളാണ് ഉള്ളത്.
ഹോണറേറിയം: 25,000 രൂപ. യോഗ്യത ബിരുദാനന്തരബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫിൽഡ് ലെവൽ പ്രവൃത്തി പരിചയം. പ്രായപരിധി 25-40

job-new

ഹരിതകർമസേന കോ-ഓർഡിനേറ്റർ (സി.ഡി.എസ്.)

ആകെ 941 ഒഴിവുണ്ട്. (പഞ്ചായത്തടിസ്ഥാനത്തിൽ). ഹോണറേറിയം - 10,000 രൂപ. യോഗ്യത : ബിരുദം/‌ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം) പ്രായപരിധി: 25-40.

തിരഞ്ഞെടുപ്പ്: എഴുത്തുപരി ക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെ ടുപ്പ് കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങൾ (തീം ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/ പദ്ധതികൾ, ഹരിതകർമസേന, മാലിന്യസംസ്കരണം, കറൻ്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആൻഡ് മെൻ്റൽ എബിലിറ്റി എന്നീ വിഷയ ങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും റാങ്ക്‌പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.

അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഒഫീസില്‍ നിന്ന് വെബസൈറ്റില്‍ നിന്ന് നേരിട്ടോ എടുക്കാം. പുരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ട അംഗം/ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകയാണെന്നതിനും സി.ഡി.എസിൻ്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കണം അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ കോഡും രേഖപ്പെടുത്തണം.

അപേക്ഷാഫീസ്: 200 രൂപ ഓരോ തസ്സികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം അപേക്ഷ അതാത് ജില്ലകളിൽസമർപ്പിക്കണം.. അവസാനതിയതി: സെപ്റ്റം ബർ 13. വെബ്സൈറ്റ്: www. kudumbashree.org

ട്യൂട്ടര്‍ - കൂടിക്കാഴ്ച ഏഴിന്

വയനാട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ട്യൂട്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ ഏഴിന് രാവിലെ 10.30 മണിക്ക്. എം.എസ്.സി നഴ്സിംഗ് യോഗ്യതയും, കെഎന്‍എംഎസി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പങ്കെടുക്കാം. സര്‍ക്കാര്‍ /സ്വാശ്രയ നേഴ്സിങ് കോളേജുകളില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിരിക്കണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സാഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍ - 04935 246434.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കോളേജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ (മണിയൂര്‍) മാത്തമാറ്റിക് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എം എസ് സി മാത്തമാറ്റിക്സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 10 ന് രാവിലെ 10 മണിക്ക് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ - 0496 2536125, 9495489079.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+