കുടുംബശ്രീയില്‍ അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസറാകാം, ശമ്പളം ഇത്ര.. അപേക്ഷിക്കേണ്ടതിങ്ങനെ
കേരള സര്‍ക്കാരിന്റെ കുടുംബശ്രീ, അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി. കേരളത്തില്‍ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 2026 ജനുവരി 31-ന് 35 വയസ്സ് കവിയാന്‍ പാടില്ല.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി എ / ബി എസ് സി / ബി കോം ബിരുദം നേടിയവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു സര്‍ക്കാര്‍ പബ്ലിസിറ്റി ഓര്‍ഗനൈസേഷനിലോ, സ്വകാര്യ സ്ഥാപനങ്ങളുടെ പബ്ലിസിറ്റി വിഭാഗങ്ങളിലോ, പത്രങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

പ്രസ് ബുള്ളറ്റിനുകളും പബ്ലിസിറ്റി കൈപ്പുസ്തകങ്ങളും തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. സാഹിത്യം, കല, സംസ്കാരം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസിദ്ധീകരിച്ച രചനകളോ, ഇംഗ്ലീഷ് / മലയാളം ദിനപത്രങ്ങളില്‍ എഡിറ്റോറിയല്‍ ജോലിയിലോ ഉള്ള പരിചയമോ അഭികാമ്യമാണ്.
എന്നാല്‍, ഒറിജിനല്‍ രചനകള്‍ ഉള്‍പ്പെടാത്ത പ്രൂഫ് റീഡിംഗ് പോലുള്ള ജോലികള്‍ പത്രപ്രവര്ത്തനാനുഭവമായി പരിഗണിക്കില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് പ്രതിമാസം 32,550 രൂപ ശമ്പളം ലഭിക്കും. എല്ലാ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്.
യോഗ്യരായവരെ ബയോഡാറ്റയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയോ പ്രാവീണ്യ വിലയിരുത്തലോ ഉണ്ടാവാം. അപേക്ഷ സമര്‍പ്പിക്കാന്‍, ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം www.kudumbashree.org എന്ന കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
തുടര്‍ന്ന് 'റിക്രൂട്ട്മെന്റ് / കരിയര്‍' മെനുവില്‍ നിന്ന് അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ നിയമന വിജ്ഞാപനം കണ്ടെത്തി ക്ലിക്ക് ചെയ്യുക. ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
ഇതിനുശേഷം ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുക. നിര്‍ദ്ദിഷ്ട വലുപ്പത്തിലുള്ള രേഖകള്‍ അപ്ലോഡ് ചെയ്തു വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് അടച്ച്, അതിന്റെ രസീതിന്റെ പ്രിന്റൗട്ട് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കാന്‍ മറക്കരുത്.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications