Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടുവോ ബിരുദമോ കൈയിലുണ്ടോ? കുടുംബശ്രീയില്‍ ഇതാ അവസരം

സംസ്ഥാനത്ത് കുടുംബശ്രീയുടെ വിവിധ ജില്ലാ മിഷനുകള്‍ക്ക് കീഴില്‍ നിരവധി ഒഴിവുകള്‍. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലാ മിഷനുകള്‍ക്ക് കീഴില്‍ ആണ് അവസരം വന്നിരിക്കുന്നത്. കൗണ്‍സലര്‍, കോ - ഓര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി വളന്റിയര്‍ എന്നീ തസ്തികകളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക.

തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ആണ് വിവിധ സി ഡി എസുകളില്‍ കമ്യൂണിറ്റി കൗണ്‍സലറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയല്‍ക്കൂട്ട / ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേയ് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത.

Job News

പ്രായപരിധി 25 നും 45 നും ഇടയില്‍ ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക

അപേക്ഷ അയയ്‌ക്കേണ്ട വിലാസം

ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, പട്ടം, തിരുവനന്തപുരം -695 004. 04712447552.

തിരുവനന്തപുരം തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളില്‍ തീരദേശ കമ്യൂണിറ്റി വളന്റിയര്‍മാര്‍ക്കാണ് അവസരം. മേയ് ഏഴ് വരെ തീരദേശ മേഖലയില്‍ താമസിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, മലയാള ഭാഷാ പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 45 നും ഇടയില്‍.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം

ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസ്, പട്ടം, തിരുവനന്തപുരം 695 004. വിവരങ്ങള്‍ക്ക്: 04712447552.

എറണാകുളം ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്കാണ് കോ - ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഈ തസ്തികയിലേക്ക് വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് വേഡ്, എക്സല്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

35 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ വേണം.

കൂടാതെ അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹയാണ് എന്നതിനും സിഡിഎസ് സാക്ഷ്യപ്പെടുത്തിയതിന്റെ തെളിവും ഡിമാന്റ് ഡ്രാഫ്റ്റും വയ്ക്കേണ്ടതാണ്.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം

ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, എറണാകുളം സിവില്‍ സ്റ്റേഷന്‍, രണ്ടാം നില കാക്കനാട്, പിന്‍-682 030.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+