ഏതെങ്കിലും ഡിഗ്രി കൈയിലുണ്ടോ? എല്‍ഐസിയില്‍ മികച്ച അവസരം, കേരളത്തിലും ഒഴിവുകള്‍
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എച്ച് എഫ് എല്‍) അപ്രന്റീസുമാരെ നിയമിക്കുന്നു. ഇന്ത്യയിലുടനീളം 250 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബി എഫ് എസ് ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജൂലൈ മൂന്നിന് പ്രവേശന പരീക്ഷ നടത്തും. പരീക്ഷാ ഫലത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അടുത്ത ഘട്ടത്തിലേക്ക് ക്ഷണിക്കും.
ഡോക്യുമെന്റ് വെരിഫിക്കേഷനും വ്യക്തിഗത അഭിമുഖത്തിനും ശേഷമായിരിക്കും നിയമനം. ഡോക്യുമെന്റ് വെരിഫിക്കേഷനും വ്യക്തിഗത അഭിമുഖവും ജൂലൈ എട്ട് മുതല്‍ ഒമ്പത് വരെ (താല്‍ക്കാലികം) നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് അവരുടെ അപ്രന്റീസ്ഷിപ്പ് പരിശീലന ബ്രാഞ്ച്, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് അടയ്‌ക്കേണ്ട തീയതി, എല്‍ഐസി എച്ച്എഫ്എല്ലിന്റെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട നിയമങ്ങള്‍ / ചട്ടങ്ങള്‍ / നിബന്ധനകള്‍ & വ്യവസ്ഥകള്‍ എന്നിവ വ്യക്തമാക്കുന്ന ഓഫര്‍ ലെറ്ററുകള്‍ നല്‍കും.

ഓഫര്‍ ലെറ്ററുകള്‍ സ്വീകരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപ്രന്റീസ്ഷിപ്പ് പരിശീലന പ്രോഗ്രാമിനായി അതത് എല്‍ഐസി എച്ച്എഫ്എല്‍ ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. കേരളത്തില്‍ ആകെ ഏഴ് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം (2), കൊല്ലം (1), കോഴിക്കോട് (1), പാലക്കാട് (1), തൃശൂര്‍ (2) എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഒഴിവുകള്‍.
മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവ് വിശദാംശങ്ങള്‍ ഇനി പറയുന്ന തരത്തിലാണ്. ആന്ധ്രാപ്രദേശ് (20), അസം (2), ബീഹാര്‍ (2), ഛത്തീസ്ഗഡ് (3), ഡല്‍ഹി (4), ഗുജറാത്ത് (7), ഹരിയാന (4), ഹിമാചല്‍ പ്രദേശ് (1), ജമ്മു കശ്മീര്‍ (1), ജാര്‍ഖണ്ഡ് (1), കര്‍ണാടക (36), മധ്യപ്രദേശ് (15), മഹാരാഷ്ട്ര (34), ഒഡീഷ (1), പുതുച്ചേരി (1), പഞ്ചാബ് (4), രാജസ്ഥാന്‍ (7), സിക്കിം (2), തമിഴ്‌നാട് (36), തെലങ്കാന (24), ഉത്തര്‍പ്രദേശ് (20), ഉത്തരാഖണ്ഡ് (3), പശ്ചിമ ബംഗാള്‍ (15) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപ്രന്റീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 20 വയസാണ്. കൂടിയ പ്രായപരിധി 25 വയസ്. ചട്ടങ്ങള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവ് ബാധകമാണ്. ജൂണ്‍ 01-2025 ന് മുമ്പ് ഏതെങ്കിലും സ്ട്രീമില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥിക്ക് മറ്റേതെങ്കിലും സ്ഥാപനവുമായി റണ്ണിംഗ്/ടെര്‍മിനേറ്റഡ്/പൂര്‍ത്തിയായ അപ്രന്റീസ്ഷിപ്പ് കരാര്‍ ഉണ്ടായിരിക്കരുത്.
ജനറല്‍ കാറ്റഗറി & ഒബിസി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 944 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി & വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 708 രൂപയും പിഡബ്ല്യൂബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 472 രൂപയുമാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാം.
എങ്ങനെ അപേക്ഷിക്കാം?
www.lichousing.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ''റിക്രൂട്ട്‌മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ അപ്രന്റീസ് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം ഓണ്‍ലൈന്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
അപേക്ഷ ഗൂഗിള്‍ ഫോം വഴിയാണ് സമര്‍പ്പിക്കേണ്ടത്. ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യാം.












Click it and Unblock the Notifications