Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഐസിയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; മാസശമ്പളം ഇത്ര, കേരളത്തിലും ഒഴിവുകള്‍!

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എച്ച്എഫ്എല്‍) അപ്രന്റീസ് ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 192 അപ്രന്റീസ് തസ്തികകളില്‍ ആണ് ഒഴിവ് വന്നിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ ആറ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 22 വരെ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒക്ടോബര്‍ ഒന്നിനാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 20 വയസും പരമാവധി പ്രായപരിധി 25 വയസും ആയിരിക്കണം. നിയമങ്ങള്‍ പ്രകാരം പ്രായത്തില്‍ ഇളവ് ബാധകമാണ്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ് (14), അസം (01), ബീഹാര്‍ (01), ഛത്തീസ്ഗഢ് (03) എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്.

Kerala Jobs

ഡല്‍ഹി (03), ഗുജറാത്ത് (05), ഹരിയാന (03), ജമ്മു കശ്മീര്‍ (01), കര്‍ണാടക (28), മഹാരാഷ്ട്ര (12), ഒഡീഷ (01), പുതുച്ചേരി (01), പഞ്ചാബ് (02), രാജസ്ഥാന്‍ (06), സിക്കിം (02), തമിഴ്‌നാട് (27), തെലങ്കാന (20), ഉത്തര്‍പ്രദേശ് (18), ഉത്തരാഖണ്ഡ് (03), പശ്ചിമ ബംഗാള്‍ (10) എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

2025 സെപ്റ്റംബര്‍ 01 ന് ഏതെങ്കിലും സ്ട്രീമില്‍ ബിരുദം പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകര്‍. എന്നാല്‍ 2021 സെപ്റ്റംബര്‍ 01 ന് മുമ്പ് പൂര്‍ത്തിയാക്കിയിരിക്കരുത്. ഉദ്യോഗാര്‍ത്ഥിക്ക് മറ്റേതെങ്കിലും സ്ഥാപനവുമായി റണ്ണിംഗ് / ടെര്‍മിനേറ്റഡ് / പൂര്‍ത്തിയായ അപ്രന്റീസ്ഷിപ്പ് കരാര്‍ ഉണ്ടായിരിക്കരുത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പി ഡബ്ല്യു ബി ഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 472 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ് സി, എസ് ടി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 708 രൂപയും ജനറല്‍, ഒ ബി സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 944 രൂപയും ആണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

www.lichousing.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. റിക്രൂട്ട്‌മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ അപ്രന്റീസ് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഈ പേജില്‍ അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വ്വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.

ശേഷം താഴെയുള്ള ഓണ്‍ലൈന്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. (അപേക്ഷ ഗൂഗിള്‍ ഫോം വഴിയാണ് സമര്‍പ്പിക്കേണ്ടത്) ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിച്ച ശേഷം വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

നിങ്ങള്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി റഫറന്‍സിനായി പ്രിന്റ്ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+