Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ സ്വയംഭരണ വകുപ്പില്‍ 231 ഒഴിവുകള്‍; ശമ്പളം അരലക്ഷത്തിന് മുകളില്‍, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

തദ്ദേശ സ്വയംഭരണ വകുപ്പ് 2026ലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. അക്കൗണ്ടന്റ്, എഞ്ചിനീയര്‍, പ്ലാനിംഗ് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 231 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.

അര്‍ബന്‍ ലോക്കല്‍ ബോഡികളിലും അനുബന്ധ ക്ലസ്റ്ററുകളിലുമായി നിരവധി ഒഴിവുകളുണ്ട്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ - 30, മെക്കാനിക്കല്‍ എഞ്ചിനീയര്‍ - 30, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ - 22, ഹൈഡ്രോളജിസ്റ്റ് - 22, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയര്‍ - 22 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടാതെ ഇതേ വിഭാഗത്തില്‍ അക്കൗണ്ടന്റ് (സ്‌പെഷ്യല്‍ കേഡര്‍) - 22, ഫിനാന്‍സ് ഓഫീസര്‍ (സ്‌പെഷ്യല്‍ കേഡര്‍) - 22 എന്നിങ്ങനെയും തസ്തികകളുണ്ട്.

Kerala Jobs

ഇവയെല്ലാം പ്രാദേശിക അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായേക്കാവുന്ന സ്ഥാനങ്ങളാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്ലാനര്‍ കണ്‍സള്‍ട്ടന്റ് - 03, പ്ലാനര്‍ അസോസിയേറ്റ് - 28, പ്ലാനിംഗ് അസിസ്റ്റന്റ് - 03, പ്ലാനിംഗ് അസിസ്റ്റന്റ് (ഏകട) 07, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഏകട) 02 എന്നിങ്ങനെയാണ് ഒഴിവുകള്‍. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്) - 02, ആര്‍ക്കിടെക്റ്റ് - 01, സര്‍വേയര്‍ - 03 എന്നിങ്ങനെയും തസ്തികകളുണ്ട്.

നഗരാസൂത്രണത്തിലും വികസനത്തിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് മികച്ച അവസരമാണ്. എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള റീജിയണല്‍ ലബോറട്ടറികളില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ - 03, ഡിപ്ലോമ ഹോള്‍ഡര്‍ - 03, ലാബ് അസിസ്റ്റന്റ് (കഠക) 06 എന്നിങ്ങനെയാണ് ഒഴിവുകള്‍. സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ശമ്പള ഘടന ചുവടെ കൊടുത്തിരിക്കുന്നു.

അര്‍ബന്‍ ലോക്കല്‍ ബോഡികളില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഹൈഡ്രോളജിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയര്‍ എന്നിവര്‍ക്ക് പ്രതിമാസം 46,230 രൂപ ശമ്പളം ലഭിക്കും. ഈ വിഭാഗത്തിലെ അക്കൗണ്ടന്റ് (സ്‌പെഷ്യല്‍ കേഡര്‍) തസ്തികയ്ക്ക് 28,100 രൂപയും, ഫിനാന്‍സ് ഓഫീസര്‍ (സ്‌പെഷ്യല്‍ കേഡര്‍) തസ്തികയ്ക്ക് 32,550 രൂപയും പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്ലാനര്‍ കണ്‍സള്‍ട്ടന്റിന് പ്രതിമാസം 51,600 രൂപയാണ് ശമ്പളം. പ്ലാനര്‍ അസോസിയേറ്റിന് 35,000 രൂപയും, പ്ലാനിംഗ് അസിസ്റ്റന്റിന് 30,000 രൂപയും, പ്ലാനിംഗ് അസിസ്റ്റന്റ് (GIS) തസ്തികയ്ക്ക് 30,000 രൂപയും ലഭിക്കും. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് 20,000 രൂപയും, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്) തസ്തികയ്ക്ക് 22,240 രൂപയും ശമ്പളമായി നിശ്ചയിച്ചിട്ടുണ്ട്.

ആര്‍ക്കിടെക്റ്റിന് 30,000 രൂപയും, സര്‍വേയര്‍ക്ക് 22,240 രൂപയും പ്രതിമാസം ലഭിക്കും. റീജിയണല്‍ ലബോറട്ടറികളില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ക്ക് പ്രതിമാസം 44,020 രൂപയും, ഡിപ്ലോമ ഹോള്‍ഡര്‍ക്ക് 28,100 രൂപയും ശമ്പളമായി ലഭിക്കും. ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് 21,175 രൂപയാണ് പ്രതിമാസ വേതനം.

അര്‍ബന്‍ ലോക്കല്‍ ബോഡികളിലെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഹൈഡ്രോളജിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയര്‍, അക്കൗണ്ടന്റ് (സ്‌പെഷ്യല്‍ കേഡര്‍), ഫിനാന്‍സ് ഓഫീസര്‍ (സ്‌പെഷ്യല്‍ കേഡര്‍) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സാണ്.

പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്ലാനര്‍ കണ്‍സള്‍ട്ടന്റിന് 50 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പ്ലാനര്‍ അസോസിയേറ്റ്, പ്ലാനിംഗ് അസിസ്റ്റന്റ്, പ്ലാനിംഗ് അസിസ്റ്റന്റ് (ഏകട), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഏകട), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്), ആര്‍ക്കിടെക്റ്റ്, സര്‍വേയര്‍ എന്നീ തസ്തികകള്‍ക്ക് 36 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. റീജിയണല്‍ ലബോറട്ടറികളിലെ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍, ഡിപ്ലോമ ഹോള്‍ഡര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസാണ്.

അര്‍ബന്‍ ലോക്കല്‍ ബോഡികളിലെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് എന്‍വയോണ്‍മെന്റല്‍ അഥവാ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം ആവശ്യമാണ്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം വേണം.

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം വേണം. ഹൈഡ്രോളജിസ്റ്റ് തസ്തികയിലേക്ക് എന്‍വയോണ്‍മെന്റല്‍, സിവില്‍ അല്ലെങ്കില്‍ ഹൈഡ്രോളജി എഞ്ചിനീയറിംഗില്‍ ബിരുദം നിര്‍ബന്ധമാണ്. എന്‍വയോണ്‍മെന്റല്‍ അല്ലെങ്കില്‍ ഹൈഡ്രോളജി എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയര്‍ തസ്തികയിലേക്ക് എന്‍വയോണ്‍മെന്റല്‍ അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗില്‍ ബിരുദവും, ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനയും ലഭിക്കും.

അക്കൗണ്ടന്റ് (സ്‌പെഷ്യല്‍ കേഡര്‍) തസ്തികയിലേക്ക് അക്കൗണ്ടന്‍സിയോടുകൂടിയ ബികോം ബിരുദവും, 2 വര്‍ഷത്തെ ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഫിനാന്‍സ് ഓഫീസര്‍ (സ്‌പെഷ്യല്‍ കേഡര്‍) തസ്തികയിലേക്ക് അക്കൗണ്ടന്‍സിയോടുകൂടിയ എംകോം ബിരുദവും, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്ലാനര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും, ഈ മേഖലയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. പ്ലാനര്‍ അസോസിയേറ്റ് തസ്തികയിലേക്ക് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗിലോ തത്തുല്യമോ ആയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.ടെക്. (സിവില്‍ എഞ്ചിനീയറിംഗ്)/ ബി.ആര്‍ക്ക്./ ബി.പ്ലാന്‍./ ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, അനുഭവപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും.

പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജിയോഗ്രഫി/ജിയോളജി അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ GIS സോഫ്റ്റ്വെയറില്‍ വൈദഗ്ധ്യമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ്/GIS അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ GIS അപ്ലിക്കേഷനുകളില്‍ പ്രവീണ്യമുള്ള ബിരുദം ആവശ്യമാണ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ ഡിപ്ലോമയും, പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്) തസ്തികയിലേക്ക് ബിരുദമോ തത്തുല്യ യോഗ്യതയോ കൂടാതെ, എംഎസ് ഓഫീസ്, ഡിടിപി എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇംഗ്ലീഷിലും മലയാളത്തിലും വേഡ് പ്രോസസ്സിംഗില്‍ പ്രാവീണ്യവും വേണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ആര്‍ക്കിടെക്റ്റ് തസ്തികയിലേക്ക് ആര്‍ക്കിടെക്ചറില്‍ ബിരുദവും, പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. സര്‍വേയര്‍ തസ്തികയിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)/സര്‍വേയിംഗില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും.

എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള റീജിയണല്‍ ലബോറട്ടറികളില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദവും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഡിപ്ലോമ ഹോള്‍ഡര്‍ തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് സിവില്‍ വിഭാഗത്തില്‍ ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സര്‍ട്ടിഫിക്കറ്റും 1 വര്‍ഷത്തെ ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകര്‍ക്ക് ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിയണം.

ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എഴുത്ത് പരീക്ഷ, പ്രാവീണ്യ പരീക്ഷ, സാങ്കേതിക അവതരണം അല്ലെങ്കില്‍ വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെട്ടേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+