Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ ഒഴിവ്; ജൂലൈ 22 വരെ അപേക്ഷിക്കാം

തൃശ്ശൂർ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിൽ മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പുരുഷന്മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരമുള്ളത്.

ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി യോഗ്യതയുള്ളവർക്കാണ് അവസരം. 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 14,700 രൂപയായിരിക്കും പ്രതിമാസ വേതനം.

job2-9

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള ഗൂഗിൾ ഫോം (Google Form) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗവും അപേക്ഷിക്കാം. അപേക്ഷകൾ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ ഓഫീസിലാണ് ലഭിക്കേണ്ടത്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ആണ്.

ഡ്രൈവർ നിയമനം

കണ്ണൂർ; ജില്ലയിൽ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ, ജി. എസ്. ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിൻ്റെ 2026-27 വർഷത്തെ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, ദിവസവേതന ഡ്രൈവർമാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനെക്‌സ്‌ ബിൽഡിംഗിലെ ജോയിൻ്റ് കമ്മിഷണർ ടാക്സ്പെയർ സർവ്വീസസിന്റെ ഓഫീസിലാണ് അഭിമുഖം. സാധുവായ ഡ്രൈവിംഗ് ലൈസൻസ് (ചുരുങ്ങിയതു നാലു ചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള), ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം.

ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ

അതിരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പി.വി.ടി.ജി കാടർ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നതിന് സേവനസന്നദ്ധരായ പട്ടികവർഗ്ഗക്കാരിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ നടത്തുന്ന ഈ നിയമനത്തിന് പ്രതിമാസം 20,000 രൂപ വേതനമായി ലഭിക്കും. പ്ലസ് ടുവും പട്ടികവർഗ്ഗ മേഖലയിൽ പി.വി.ടി.ജി വിഭാഗത്തിനിടയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 22-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർ ആവശ്യമെങ്കിൽ ആ മേഖലയിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി, വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11:00 -ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0480-2706100

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+