എംജി യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് ഒഴിവുകള്‍; പരീക്ഷയില്ല, അഭിമുഖം മാത്രം

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

എഥനോള്‍ 14 ലിറ്റര്‍ കൂടുതല്‍, പെട്രോള്‍ കുറവ്... ഐഒസിഎല്‍ ഇന്ധന മീറ്ററുകളില്‍ ക്രമക്കേടെന്ന് കര്‍ണാടക
എഥനോള്‍ 14 ലിറ്റര്‍ കൂടുതല്‍, പെട്രോള്‍ കുറവ്... ഐഒസിഎല്‍ ഇന്ധന മീറ്ററുകളില്‍ ക്രമക്കേടെന്ന് കര്‍ണാടക

രേഖകള്‍ പരിശോധിക്കുന്നതിനും അഭിമുഖത്തിനുമായി ഡിസംബര്‍ 10, രാവിലെ 10:00 മണിക്ക് (അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലെ AD A 5 സെക്ഷനില്‍) ഹാജരാകണം. അന്നേ ദിവസം 11 മണിക്ക് വൈസ് ചാന്‍സലറുടെ ചേംബറില്‍ വെച്ചായിരിക്കും അഭിമുഖം. ജനറല്‍ വിഭാഗത്തിലും എല്‍സി / എഐ വിഭാഗത്തിലും ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷമായിരിക്കും നിയമനത്തിന്റെ കാലാവധി.

Kerala Jobs

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 01.01.2026 പ്രകാരം 36 വയസില്‍ കൂടാന്‍ പാടില്ല. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടപ്രകാരം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ക്ക് ബി എസ് സി എം എല്‍ ടി. (B.Sc. Medical Lab Technology) ബിരുദവും ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

കുന്നോളം പണം കൈയിലെത്തും.. ഒപ്പം ഇട്ടുമൂടാനുള്ള പൊന്നും; 2027 ഈ രാശിക്കാരുടെ ഭാഗ്യവര്‍ഷം
കുന്നോളം പണം കൈയിലെത്തും.. ഒപ്പം ഇട്ടുമൂടാനുള്ള പൊന്നും; 2027 ഈ രാശിക്കാരുടെ ഭാഗ്യവര്‍ഷം

പി ജി / നെറ്റ് / പി എച്ച് ഡി (അപേക്ഷാ ഫോമില്‍ നല്‍കിയിട്ടുള്ളവ) എന്നിവ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമില്‍ എസ് എസ് എസ് എല്‍ സി, പ്ലസ് ടു, ബി എസ് സി എം.എല്‍.ടി. (പഠിച്ച സ്ഥാപനം/സര്‍വകലാശാല, മാര്‍ക്ക് ശതമാനം എന്നിവ സഹിതം) എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷാ ഫീസ് സംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ 'AD A 5' വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രേഖകള്‍ പരിശോധിച്ച ശേഷം, വൈസ് ചാന്‍സലറുടെ നേരിട്ടുള്ള അഭിമുഖം നടത്തപ്പെടും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോമും, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പരിശോധനയ്ക്കായി അസ്സല്‍ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ... 10 മാസം കൊണ്ട് 72 ടണ്‍ വിറ്റു; തുര്‍ക്കിക്കും സ്വര്‍ണം വേണ്ടാതായി
സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ... 10 മാസം കൊണ്ട് 72 ടണ്‍ വിറ്റു; തുര്‍ക്കിക്കും സ്വര്‍ണം വേണ്ടാതായി

അപേക്ഷിക്കേണ്ട വിധം

വിജ്ഞാപനത്തോടൊപ്പം നല്‍കിയിട്ടുള്ള നിശ്ചിത അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക. അപേക്ഷാ ഫോമില്‍ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, വയസ്സും ജനന തീയതിയും, മതം/സമുദായം, വിദ്യാഭ്യാസ യോഗ്യതകള്‍ (എസ് എസ് എല്‍ സി, പ്ലസ് ടു, ബി എസ് സി എം.എല്‍.ടി. സ്ഥാപനം/സര്‍വകലാശാലയും മാര്‍ക്ക് ശതമാനവും സഹിതം), അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുക.

സ്ഥലവും തീയതിയും രേഖപ്പെടുത്തി, ഡിക്ലറേഷന്‍ ഭാഗത്ത് ഒപ്പിടുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍-ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധിക യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും കൈവശം കരുതുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma