എഴുത്ത് പരീക്ഷയില്ലാതെ മില്‍മയില്‍ ജോലി നേടാം; ഈ യോഗ്യതകളുണ്ടോ?
മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് (ടി ആര്‍ സി എം പി യു) ഗ്രാജുവേറ്റ് ട്രെയിനി ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവരെ പത്തനംതിട്ട ഡയറിയിലായിരിക്കും നിയമിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 28 ന് തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ബി ടെക് ( ഡയറി സയന്‍സ് / ഫുഡ് ടെക്‌നോളജി ) യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രായപരിധി 40 വയസ് ആയിരിക്കണം ( 01. 01. 2025 പ്രകാരം ). കെ സി എസ് ആക്ട് 1969 റൂള്‍ 183 പ്രകാരം എസ് സി / എസ ്ടി, ഒ ബി സി & എക്‌സ്-സര്‍വീസ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 5 വയസ്, 3 വയസ് എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. മില്‍മ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളമായി ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ സൂചിപ്പിച്ച തീയതിയിലും സമയത്തും പത്തനംതിട്ടയിലെ തട്ടയിലുള്ള മില്‍മ ഡയറിയില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അഭിമുഖ സമയത്ത് കൈയില്‍ കരുതണം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല.
അഭിമുഖം നടക്കുന്ന വേദിയും വിലാസവും സമയവും
തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് ഡയറി പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയപുരം പി.ഒ., മാമൂദ്
ജൂലൈ 28, രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ
ഫോണ്‍ നമ്പര്‍ : 0468 2350099, 9947450433
NB- ടി ആര്‍ സി എം പി യുവിന്റെ കീഴിലുള്ള ഏതെങ്കിലും ഡയറികളില്‍ ഇതേ സ്ഥാനത്ത് മുമ്പ് 3 വര്‍ഷത്തെ പരിശീലനം നേടിയിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.












Click it and Unblock the Notifications