മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് ഓഫീസറാകാം.. 40000 ത്തിന് മുകളില്‍ ശമ്പളം!
മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് ( ടി ആര്‍ സി എം പി യു ) ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരത്ത് ഒരു താല്‍ക്കാലിക ഒഴിവാണ് നിലവിലുള്ളത്. ഈ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 12 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 43,500 രൂപ ശമ്പളം ലഭിക്കും. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനം ജനുവരി 3-നാണ് പുറത്തിറക്കിയത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 12-ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. അഭിമുഖം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുത്തിരിക്കുന്നു.

2026 ജനുവരി 1-ന് 40 വയസ് കവിയാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും കെ സി എസ് റൂള്‍ 183 പ്രകാരം പ്രായ പരിധിയില്‍ യഥാക്രമം 5 വര്‍ഷത്തെയും 3 വര്‍ഷത്തെയും ഇളവ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബി ടെക് ബിരുദമോ അല്ലെങ്കില്‍ എം സി എ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രശസ്തമായ ഏതെങ്കിലും ഐ ടി സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, മെയിന്റനന്‍സ്, പ്രോഗ്രാമിംഗ്, നെറ്റ്വര്‍ക്കിംഗ്, സിസ്റ്റം സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് അഭിമുഖത്തിലൂടെയും രേഖാ പരിശോധനയിലൂടെയുമാണ്.
കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുകയും അഭിമുഖത്തില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നവരെയാണ് നിയമനത്തിനായി പരിഗണിക്കുക. അഭിമുഖത്തിനെത്തുന്നവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയില്‍ കരുതണം. യഥാസമയം റിപ്പോര്‍ട്ട് ചെയ്യേണ്ടതും എല്ലാ രേഖകളും കൃത്യമായി ഹാജരാക്കേണ്ടതുമാണ്.
വിശദമായ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ മില്‍മയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.milmatrcmpu.com സന്ദര്‍ശിക്കാവുന്നതാണ്. അഭിമുഖം നടക്കുന്ന വേദി
ടി ആര്‍ സി എം പി യു ലിമിറ്റഡ്
ക്ഷീരഭവന്‍, പട്ടം, തിരുവനന്തപുരം - 695004.












Click it and Unblock the Notifications