മില്‍മയില്‍ ബികോമുകാര്ക്ക് അവസരം.. എഴുത്ത് പരീക്ഷയില്ലാതെ ജോലി നേടാം
തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് ( ടി ആര് സി എം പി യു ) ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം- പത്തനംതിട്ട മേഖലകളിലെ ഒരു ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷയില്ലാതെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടി ആര് സി എം പി യു നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 30-നാണ്് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവ് സംബന്ധിച്ച വിജ്ഞാപനം തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് ജനുവരി 20-നാണ് പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.

ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തിന്റേയും കമ്പനി ആവശ്യകതയുടേയും അടിസ്ഥാനത്തില്‍ ഇത് മൂന്ന് വര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്. ഒന്നാം ക്ലാസ്സോട് കൂടിയ ബി.കോം ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് / ക്ലറിക്കല്‍ ജോലികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും.
അപേക്ഷകരുടെ പ്രായം 2026 ജനുവരി 1-ന് 40 വയസില്‍ കൂടാന്‍ പാടില്ല. പട്ടികജാതി ( എസ് സി ) / പട്ടികവര്‍ഗ്ഗം (എസ് ടി ), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ ( ഒ ബി സി ), വിമുക്തഭടന്മാര് എന്നിവര്‍ക്ക് 1969-ലെ കെ സി എസ് നിയമത്തിലെ 183-ാം ചട്ടം അനുസരിച്ച് പ്രായപരിധിയില്‍ 5 ഉം 3 ഉം വര്‍ഷം ഇളവ് ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. രേഖാപരിശോധനയും വ്യക്തിഗത അഭിമുഖവും വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 200 രൂപയുടെ മുദ്ര പേപ്പറില്‍ കരാര്‍ ഒപ്പിടണം.
മില്‍മയിലെ സ്ഥിരം ജീവനക്കാരന്റെയോ സര്‍ക്കാര്‍ ജീവനക്കാരന്റെയോ ശമ്പള ഗ്യാരണ്ടി ഹാജരാക്കണം. ടി ആര് സി എം പി യു വില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഈ നിയമനത്തില്‍ പരിഗണിക്കില്ല. അഭിമുഖം ജനുവരി 30-ന് രാവിലെ 10 മണിക്ക് ടി ആര് സി എം പി യു ലിമിറ്റഡ്, അമ്പലത്തറ, പൂന്തുറ പി.ഒ 695026 എന്ന വിലാസത്തില്‍ നടക്കും. നിശ്ചിത സമയത്ത് തന്നെ അഭിമുഖ സ്ഥലത്ത് ഉദ്യോഗാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്്തിരിക്കണം.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications