Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിംഗ് കഴിഞ്ഞവരാണോ? കേന്ദ്ര സര്‍ക്കാര്‍ ജോലി, നിയമനം കേരളത്തില്‍

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി നാഷണല്‍ ആയുഷ് മിഷന്‍ (NAM). ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കൊല്ലം ജില്ലയിലായിരിക്കും നിയമിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 11 ആണ്. അന്നേ ദിവസം വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.

നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ശമ്പളം ലഭിക്കും. 40 വയസ് കവിയാത്ത 27-06-1985-ലോ അതിനുശേഷമോ ജനിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം, 1 വര്‍ഷത്തെ ബി സി സി പി എന്‍ / സി സി പി എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട അക്കാദമിക് യോഗ്യതകള്‍.

Job News

അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, മറ്റ് പ്രസക്തമായ രേഖകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷകള്‍ 'ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പിഒ, കൊല്ലം, 691002' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വൈകി വരുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

www.nam.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

തെറ്റുകള്‍ കൂടാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന തപാല്‍ വിലാസത്തിലേക്ക് അയയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+