Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയില്ല.. സര്‍ക്കാര്‍ ശമ്പളം വാങ്ങാം; ആയുഷ് മിഷനില്‍ ഒഴിവുകള്‍

നാഷണല്‍ ആയുഷ് മിഷന്‍ ( എന്‍ എ എം ) ഫിസിയോ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തൃശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്. അതേസമയം ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 10, 13 തിയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഒക്ടോബര്‍ 10 നും മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 13 നും അഭിമുഖം നടക്കും. അപേക്ഷകരുടെ പ്രായ പരിധി 40 വയസാണ്.

Kerala Job

അംഗീകൃത സര്‍വകലാശാല അംഗീകരിച്ച ഫിസിയോ തെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21000 രൂപ ശമ്പളം ലഭിക്കും. കേരള നഴ്‌സിംഗ് & മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോട് കൂടിയ ജി എന്‍ എം നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ( രേഖാ പരിശോധന ), വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അഭിമുഖം ഇനി പറയുന്ന സ്ഥലത്തും തീയതിയിലും നടക്കും:

ഫിസിയോ തെറാപ്പിസ്റ്റ്: നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസ് ജില്ലാ പ്രോഗ്രാം മാനേജര്‍, രാമ വര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി, തൃശൂര്‍. ഒക്ടോബര്‍ 10, റിപ്പോര്‍ട്ടിംഗ് സമയം : രാവിലെ 9.30

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍: നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസ് ജില്ലാ ഓഫീസ്, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട്. ഒക്ടോബര്‍ 13, റിപ്പോര്‍ട്ടിംഗ് സമയം : ഉച്ചയ്ക്ക് 2.00

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രസക്തമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരിശോധനയ്ക്കായി ഒറിജിനല്‍ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+