സിഡാകിൽ ഇതാ ജോലി അവസരം; ഈ യോഗ്യതയുണ്ടോ? 60,000 രൂപ ശമ്പളം നേടാം
സിഡാകിൽ ജോലി നേടാൻ അവസരം. പ്രൊജക്ട് സ്റ്റാഫ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 91 ഒഴിവുകളാണ് ഉള്ളത്. അസം, ചണ്ഡീഗഡ്, ചെന്നൈ, ഭുവനേശ്വർ, ഡൽഹി എന്നിവിടങ്ങളിലാണ് 15 ഒഴിവുകൾ ഉള്ളത്. വിശദമായി അറിയാം
പ്രൊജക്ട് മാനേജർ
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസാണ്. ബിഇ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ സിജിപിഎ തത്തുല്യം. കുറഞ്ഞത് 9 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

സീനിയർ പ്രൊജക്ട് എഞ്ചിനിയർ
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്. ബിഇ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ സിജിപിഎ തത്തുല്യം.
സ്പെഷ്യലൈസേഷൻ- കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്
അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA യോടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം. കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 60,000.
പ്രൊജക്ട് എഞ്ചിനിയർ ( എക്സ്പീരിയൻസ്ഡ്)
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസ്. ബിഇ/ 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ സിജിപിഎ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രൊജക്ട് എഞ്ചിനിയർ ഫ്രഷർ-
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്. ബിഇ/ 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ സിജിപിഎ തത്തുല്യം ആണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 37,500 രൂപയാണ് ശമ്പളമായി ലഭിക്കുക. ശമ്പളം -37500.
അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 9. ജുലൈ അവസാന വാരത്തിലായിരിക്കും അഭിമുഖം നടക്കുക. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം-
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
താത്കാലിക നിയമനം; കൂടിക്കാഴ്ച 19 ന്
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എല്‍.സിയും ദേശിയതല ടെക്നിക്കല്‍ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്) എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം.
ലൈബ്രേറിയൻ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‍വൈഫറി അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവര്‍ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.
ഗസ്റ്റ് അധ്യാപക ഒഴിവ്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കെമിസ്ട്രി ലക്ച്ചറര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 11 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.












Click it and Unblock the Notifications