പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ?
പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ജോലിയായ ഈ റിക്രൂട്ട്മെന്റിലൂടെ ആകെ രണ്ട് ഒഴിവുകളാണ് നികത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 13 വരെ അപേക്ഷിക്കാം.
ഈ റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപന നമ്പര്‍ IITPKD/R/NF/02/2026 ആണ്. പ്രതിമാസം 21,700 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കുന്ന ഈ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇന്നവേഷന്‍ ലാബ്), ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്) എന്നീ തസ്തികകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ലെവല്‍ 3 ശമ്പള സ്‌കെയിലില്‍ (21,700 - 69,100 രൂപ) പ്രതിമാസ ശമ്പളം ലഭിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട ഉയര്‍ന്ന പ്രായപരിധി 27 വയസാണ്. ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്) തസ്തികയ്ക്ക് ലെവല്‍ 6 ശമ്പള സ്‌കെയിലില്‍ (35,400 - 1,12,400 രൂപ) ശമ്പളം ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. ഉയര്‍ന്ന യോഗ്യതകള്‍ക്കും പരിചയസമ്പന്നര്‍ക്കും ആകര്‍ഷകമായ അവസരമാണ് കൈവന്നിരിക്കുന്നത്.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇന്നവേഷന്‍ ലാബ്): മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 60% മാര്‍ക്കോടെ ബി.ഇ./ബി.ടെക്./മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ സി.ജി.പി.എ. (അംഗീകൃത സ്ഥാപനത്തില്‍ നിന്ന്). അല്ലെങ്കില്‍ എസ്.എസ്.എല്‍.സിക്ക് ശേഷം 60% മാര്‍ക്കോടെ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ.യും, കൂടാതെ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ജൂനിയര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്): സി.എസ്.ഇ./ഇ.സി.ഇ./ഐ.ടി./സോഫ്റ്റ്വെയര്‍ സയന്‍സസ് എന്നിവയില്‍ ബി.ഇ./ബി.ടെക്./എം.എസ്.സി. അല്ലെങ്കില്‍ എം.സി.എ. (60% മാര്‍ക്കോടെ/തത്തുല്യ സി.ജി.പി.എ.)യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധമാണ്.
അപേക്ഷാ ഫീസ് 500 രൂപയാണ് (ഗ്രൂപ്പ് ബി, സി തസ്തികകള്‍ക്ക്). എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസില്‍ ഇളവുണ്ട്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാന്‍ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍, അപേക്ഷകരുടെ എണ്ണം കൂടിയാല്‍, ചുരുക്കപ്പട്ടികയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ വെബ്‌സൈറ്റ് വഴി അറിയിക്കും. യോഗ്യതാ ബിരുദം/ഡിപ്ലോമയ്ക്ക് ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കൂ. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏത് സമയത്തും രേഖകള്‍ പരിശോധിക്കാം. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാല്‍ നിയമനടപടികള്‍ക്കും തസ്തികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും കാരണമാകും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ യാതൊരു ഘട്ടത്തിനും യാത്രാബത്ത ലഭ്യമല്ല.
യോഗ്യരായ അപേക്ഷകര്‍ www.iitpkd.ac.in സന്ദര്‍ശിക്കുക. 'Recruitment / Career / Advertising Menu' വില്‍ വിജ്ഞാപനം കണ്ടെത്തി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുക. നിര്‍ദ്ദേശിക്കപ്പെട്ട ഫോര്‍മാറ്റിലും വലുപ്പത്തിലും രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം, വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി അപേക്ഷ സമര്‍പ്പിക്കുക.












Click it and Unblock the Notifications