Get Updates
Get notified of breaking news, exclusive insights, and must-see stories!

റൈറ്റ്‌സില്‍ എഞ്ചിനീയര്‍മാര്‍ക്ക് അവസരം, 16 ഒഴിവുകള്‍.. നിയമനം കേരളത്തില്‍, ശമ്പളം അറിയാം

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്‌ന പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സ് ലിമിറ്റഡ് എന്‍ജിനീയറിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ റെസിഡന്റ് എന്‍ജിനീയര്‍, ക്വാളിറ്റി എന്‍ജിനീയര്‍, ഫീല്‍ഡ് എന്‍ജിനീയര്‍ എന്നീ തസ്തികകളിലായി 16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അമ്മയെ നയിക്കാന്‍ പുരുഷന്‍ മതിയെന്ന് കുളപ്പുള്ളി ലീല; തക്ക മറുപടി കൊടുത്ത് ഭാഗ്യലക്ഷ്മി
അമ്മയെ നയിക്കാന്‍ പുരുഷന്‍ മതിയെന്ന് കുളപ്പുള്ളി ലീല; തക്ക മറുപടി കൊടുത്ത് ഭാഗ്യലക്ഷ്മി

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനമെങ്കിലും, പ്രോജക്റ്റുകളുടെ ആവശ്യകതയും ഉദ്യോഗാര്‍ത്ഥിയുടെ പ്രവര്‍ത്തന മികവും കണക്കിലെടുത്ത് കരാര്‍ കാലാവധി നീട്ടി നല്‍കും. പരീക്ഷകള്‍ ഇല്ലാതെ കേവലം അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Kerala Jobs

ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 16 ഒഴിവുകളില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഫീല്‍ഡ് എന്‍ജിനീയര്‍ തസ്തികയിലാണ് ഉള്ളത്. ഫീല്‍ഡ് എന്‍ജിനീയര്‍ (സിവില്‍) വിഭാഗത്തില്‍ മാത്രം 11 ഒഴിവുകളാണുള്ളത്. ഇതില്‍ 7 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും, 2 എണ്ണം ഒബിസിക്കും, ഒരെണ്ണം വീതം ഇഡബ്ല്യുഎസ്, എസ്സി വിഭാഗങ്ങള്‍ക്കുമായി മാറ്റി വെച്ചിരിക്കുന്നു. റെസിഡന്റ് എന്‍ജിനീയര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളും ക്വാളിറ്റി എന്‍ജിനീയര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.

ഈ ഒഴിവുകള്‍ പൂര്‍ണമായും ജനറല്‍ വിഭാഗത്തിന് വേണ്ടിയുള്ളതാണ്. പ്രതിമാസ ശമ്പളത്തിന് പുറമെ ആകര്‍ഷകമായ വാര്‍ഷിക പാക്കേജാണ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റൈറ്റ്‌സ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. മികച്ച സേവന വ്യവസ്ഥകളോടെയുള്ള ഈ തസ്തികകളില്‍ ഫീല്‍ഡ് എന്‍ജിനീയര്‍മാര്‍ക്ക് 42,478 രൂപയും ക്വാളിറ്റി എന്‍ജിനീയര്‍മാര്‍ക്ക് 46,417 രൂപയും ശമ്പളമായി ലഭിക്കും.

കുംഭമേള വൈറൽ പെൺകുട്ടിക്ക് തിരിച്ചടി; അനുവദിച്ച പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി!
കുംഭമേള വൈറൽ പെൺകുട്ടിക്ക് തിരിച്ചടി; അനുവദിച്ച പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി!

അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള റെസിഡന്റ് എന്‍ജിനീയര്‍മാര്‍ക്ക് പ്രതിമാസം 50,721 രൂപയായിരിക്കും ശമ്പളം. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ബിരുദം നേടിയവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കം. ഇതിനുപുറമെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ മേഖലയിലുള്ള പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

റെസിഡന്റ് എന്‍ജിനീയര്‍ തസ്തികത്തിലേക്ക് കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ക്വാളിറ്റി എന്‍ജിനീയര്‍ക്ക് 5 വര്‍ഷത്തെയും ഫീല്‍ഡ് എന്‍ജിനീയര്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെയും പ്രവൃത്തിപരിചയമാണ് വേണ്ടത്. അക്കാദമിക് ഗവേഷണമോ അധ്യാപന പരിചയമോ യോഗ്യതയായി പരിഗണിക്കില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2026 ജൂലൈ 30 അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി കണക്കാക്കുക.

കര്‍ണാടകയിലെ 23% യുവാക്കള്‍ക്കും ജോലിയില്ല, പഠിക്കുന്നുമില്ല; കാരണക്കാരന്‍ ബെംഗളൂരു!!
കര്‍ണാടകയിലെ 23% യുവാക്കള്‍ക്കും ജോലിയില്ല, പഠിക്കുന്നുമില്ല; കാരണക്കാരന്‍ ബെംഗളൂരു!!

മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 55 വയസ്സാണ്. സംവരണ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രായപരിധി ഇളവുകള്‍ ലഭ്യമായിരിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി (നോണ്‍-ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിഭാഗത്തിന് അര്‍ഹമായ മറ്റ് ഇളവുകള്‍ക്ക് പുറമെ 10 വര്‍ഷത്തെ അധിക ഇളവും ലഭിക്കും. അപേക്ഷകരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധിച്ച ശേഷമായിരിക്കും നിയമന ഉത്തരവ് നല്‍കുക.

അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സൗകര്യാര്‍ത്ഥം ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനുള്ള അവസരമുണ്ട്. കേരളത്തിലെ പ്രധാന റൈറ്റ്‌സ് സൈറ്റുകളിലായിരിക്കും കരാര്‍ നിയമനം എങ്കിലും കമ്പനിയുടെ അടിയന്തര ആവശ്യാനുസരണം ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സന്നദ്ധരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ റൈറ്റ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rites.com സന്ദര്‍ശിച്ച് അപേക്ഷിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+