Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലേക്ക് സാങ്കേതിക വിദഗ്ധരെ വേണം; ദിവസം 1000 രൂപ വേതനം, നിങ്ങള്‍ യോഗ്യരാണോ?

ശബരിമലയിലെ ടെക്നിക്കല്‍ എക്സ്പെര്‍ട്ട് ഇഒസി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓഫ്ലൈന്‍ അപേക്ഷയാണ് ക്ഷണിക്കുന്നത്. ആകെ 21 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തപാല്‍ മാര്‍ഗമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 20 ആണ്. അവസാന തിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ വേതനം ലഭിക്കും. ഒഴിവുകളുടെ എണ്ണത്തില്‍ കെഎസ്ഡിഎംഎ തീരുമാനം അനുസരിച്ച് മാറ്റം വന്നേക്കാം. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയില്‍ ആയിരിക്കണം.

Kerala Jobs

ഐടിഐ / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കണം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവ അറിയുന്നത് അഭികാമ്യം. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോം വിദ്യാഭ്യാസ യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, പരിചയം മുതലായവ സഹിതം അയയ്ക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

ചെയര്‍പേഴ്‌സണ്‍
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി & ജില്ലാ കളക്ടര്‍
ജില്ലാ കളക്ടറേറ്റ്, പത്തനംതിട്ട,
പത്തനംതിട്ട പി.ഒ, പിന്‍ 689645'

അപേക്ഷിക്കേണ്ട വിധം

www.sabarimala.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ ഋഛഇ ടെക്നിക്കല്‍ എക്‌സ്‌പെര്‍ട്ട് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. നോട്ടിഫിക്കേഷന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. തെറ്റുകളില്ലാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക.

വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+