Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ജോലി നേടാം; സമഗ്ര ശിക്ഷ കേരളയില്‍ ക്ലര്‍ക്ക് ആകാന്‍ അവസരം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയില്‍ ക്ലര്‍ക്ക് ആകാന്‍ അവസരം. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 16 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം സമഗ്ര ശിക്ഷ കേരള പുറപ്പെടുവിച്ചത്. സെപത്ംബര്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

36 വയസാണ് പരമാവധി പ്രായ പരിധി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫാക്കല്‍റ്റിയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്റേയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

Job News

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ബയോഡാറ്റ സഹിതം പൂരിപ്പിച്ച അപേക്ഷ 'സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സമഗ്ര ശിക്ഷാ കേരള, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, നന്ദാവനം, വികാസ് ഭവന്‍. പി ഒ., തിരുവനന്തപുരം - 695033' എന്ന വിലാസത്തില്‍ അവസാന തിയതിയായ സെപ്തംബര്‍ 25 ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

എങ്ങനെ അപേക്ഷിക്കാം?

www.ssakerala.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
'റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു' എന്നതില്‍ ക്ലര്‍ക്ക് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
അറിയിപ്പ് പൂര്‍ണ്ണമായി വായിക്കുക.
ശ്രദ്ധാപൂര്‍വ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.

താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകള്‍ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

അപേക്ഷാ ഫീസ് ആവശ്യമാണെങ്കില്‍, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കില്‍, അടുത്ത ഘട്ടത്തിലേക്ക് പോകുക.
അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.
അവസാന തിയതിക്ക് മുമ്പായി വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന തപാല്‍ വിലാസത്തിലേക്ക് അപേക്ഷാ ഫോം അയയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+