57000 രൂപയ്ക്ക് മുകളിൽ ശമ്പളം, കേരളത്തിൽ കേന്ദസർക്കാർ ജോലി നേടാം..അപേക്ഷിക്കൂ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ. താത്കാലിക നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
സീനിയർ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കൽ റിസർച്ച് ലാബ്)
നിയമനം പരമാവധി രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും. അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഇമ്മ്യൂണോളജിയിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബയോടെക്നോളജിയിലെ പിഎച്ച്.ഡി യോഗ്യതയും പരിഗണിക്കും.

ഇമ്മ്യൂണോഫെനോടൈപ്പിംഗ്, സിംഗിൾ സെൽ അസ്സേയ്സ്, ബയോഇൻഫോർമാറ്റിക്സ് ടൂളുകൾ, ഡാറ്റാ വിശകലനം എന്നിവയിൽ അദ്ധ്യാപന/ഗവേഷണ പരിചയം അനിവാര്യമാണ്. ഇമ്മ്യൂണോളജിക്കൽ അസ്സേയ്സ്, സിംഗിൾ സെൽ അസ്സേയ്സ്, ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾ, ഡാറ്റാ വിശകലനം എന്നിവയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെയും മെഡിക്കൽ വിദ്യാർത്ഥികളെയും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രചോദിതരായവർക്ക് മുൻഗണനയുണ്ട്.
2025 ഡിസംബർ 05-ന് 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 57000 രൂപ.
ഫെസിലിറ്റി മാനേജർ (ക്ലിനിക്കൽ ഫ്ലോ സൈറ്റോമെട്രി)
അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫ്ലോ സൈറ്റോമെട്രി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് എട്ട് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
സെൽ കൾച്ചർ, മൾട്ടികളർ പാനൽ ഡിസൈനിംഗ്, സെൽ സോർട്ടിംഗ്, വിവിധ ഫ്ലോ സൈറ്റോമെട്രി സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ പരിചയം ആവശ്യമാണ്. സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ കോർ ഫ്ലോ ഫെസിലിറ്റി മാനേജ്‌മെന്റിൽ രേഖാമൂലമുള്ള പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായപരിധി 45 വയസ്
ശമ്പളം 57000
സീനിയർ പ്രൊജക്ട് അസോസിയേറ്റ് (ബയോ-ഇമേജിംഗ് ഫെസിലിറ്റി)
അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഇതോടൊപ്പം മൈക്രോസ്കോപ്പി, അഡ്വാൻസ്ഡ് ഇമേജിംഗ് ടെക്നിക്കുകൾ എന്നിവയിൽ കുറഞ്ഞത് എട്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
സൂപ്പർ-റെസലൂഷൻ ഇമേജിംഗ്, ലൈഫ് ടൈം ഇമേജിംഗ്, IHC, IF, FISH എന്നിവ പോലുള്ള സാങ്കേതിക വിദ്യകളിൽ ഈ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ, അഡ്വാൻസ്ഡ് ഇമേജിംഗിൽ, പ്രത്യേകിച്ച് സൂപ്പർ-റെസലൂഷൻ ഇമേജിംഗ്, ലൈഫ് ടൈം ഇമേജിംഗ്, ഫ്ലോ, IHC, IF, FISH എന്നിവയിൽ വൈദഗ്ദ്ധ്യം അഭികാമ്യമാണ്. പ്രായപരിധി 45 വയസ്
ശമ്പളം 57000 രൂപ
ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്)
ലൈഫ് സയൻസിലെ ഏതെങ്കിലും ശാഖയിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, CSIR-UGC NET, DBT-BET, GATE തുടങ്ങിയ യോഗ്യതാ പരീക്ഷകളിൽ വിജയിച്ചിരിക്കണം.
തന്മാത്രാ ജീവശാസ്ത്രം, കോശ ജീവശാസ്ത്രം, പ്രോട്ടീൻ ബയോകെമിസ്ട്രി എന്നിവയിലേതിലെങ്കിലും നല്ല അറിവും പ്രവൃത്തി പരിചയവും ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും അപേക്ഷകർക്ക് നിർബന്ധമാണ്. സെൽ കൾച്ചർ, പകർച്ചവ്യാധികൾ, റീകോമ്പിനന്റ് പ്രോട്ടീൻ എക്സ്പ്രഷൻ സിസ്റ്റങ്ങൾ എന്നിവയിലുള്ള മുൻപരിചയം അഭികാമ്യമാണ്.
പ്രായപരിധി 26 യസ്. ശമ്പളം 37000 രൂപ
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് https://www.rgcb.res.in/jobs












Click it and Unblock the Notifications