Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദവും പിജിയുമുണ്ടോ? 80000 രൂപ ശമ്പളമുള്ള ജോലി തിരുവനന്തപുരത്തുണ്ട്, നിങ്ങള്‍ യോഗ്യരാണോ?

തിരുവനന്തപുരം സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് തസ്തികയില്‍ ഏഴ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയില്‍ ഒരു ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി ഏപ്രില്‍ 10 ആണ്. നിയമനം താല്‍ക്കാലികമായിരിക്കും. പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കോ പബ്ലിക് ഹെല്‍ത്ത് / സോഷ്യല്‍ വര്‍ക് / സോഷ്യോളജി / സൈക്കോളജി / ആന്ത്രപ്പോളജി / ലൈഫ് സയന്‍സസ് എന്നിവയില്‍ പിജി ഉള്ളവര്‍ക്കോ അപേക്ഷിക്കാം.

Job News

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയായ മലയാളത്തിലും പ്രാവീണ്യം ഉണ്ടായിരിക്കണം. ട്രാന്‍സ്/ഇന്റര്‍സെക്‌സ് വ്യക്തിത്വങ്ങളോ അല്ലെങ്കില്‍ ഇത്തരം വ്യക്തികളോട് അടുത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവരോ ആകുന്നത് അഭികാമ്യം. എംഎസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്വെയറിലും പ്രാവീണ്യമുള്ളതും മികച്ച ആശയവിനിമയ വൈദഗ്ധ്യവും ശക്തമായ ഡോക്യുമെന്റേഷനും സംഘടനാ വൈദഗ്ധ്യവും യാത്ര ചെയ്യാനുള്ള സന്നദ്ധതയും ഉള്ളത് മുന്‍ഗണനയായി കണക്കാക്കും.

35 വയസാണ് പരാമവധി പ്രായപരിധി. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റേയും കമ്പനി ആവശ്യകതയുടേയും അടിസ്ഥാനത്തില്‍ ഇത് മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാം. തിരഞ്ഞെടുക്കപ്പെുന്നവര്‍ക്ക് 33600 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 40 വയസ് ആണ്.

Take a Poll

പബ്ലിക് ഹെല്‍ത്ത് / നഴ്‌സിങ് / സോഷ്യല്‍ വര്‍ക് / സോഷ്യോളജി എന്നീ തസ്തികകളില്‍ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി ഉള്ളവര്‍ക്കോ പിഎച്ച്ഡി അനുഭവ പരിചയത്തോടെ പബ്ലിക് ഹെല്‍ത്ത് / നഴ്‌സിങ് / സോഷ്യല്‍ വര്‍ക് / സോഷ്യോളജി എന്നിവയില്‍ സെക്കന്റ്് ക്ലാസ് പിജി ബിരുദമുള്ളവര്‍ക്കോ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയായ മലയാളത്തിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ്, ട്രാന്‍സ്ജെന്‍ഡറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിചയം, എംഎസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്വെയറിലും പ്രാവീണ്യമുള്ളതും മികച്ച ആശയവിനിമയ വൈദഗ്ധ്യവും ശക്തമായ ഡോക്യുമെന്റേഷനും സംഘടനാ വൈദഗ്ധ്യവും യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവ ഉള്ളത് മുന്‍ഗണനയായി കണക്കാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80400 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+