Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണ് സംരക്ഷണ വകുപ്പില്‍ 121 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? ശമ്പളം ഇത്ര

സംസ്ഥാനത്തെ മണ്ണ് സംരക്ഷണ വകുപ്പില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് അറ്റന്‍ഡര്‍ ഉള്‍പ്പെടെ 121 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് CMD DSSSC കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 22 ആണ്. പ്രതിമാസം 19,310 രൂപ മുതല്‍ 50,000 രൂപ വരെയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എസ്എസ്എല്‍സി മുതല്‍ ജിയോ-ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2025 ഓഗസ്റ്റ് 01-ന് 36 വയസില്‍ കൂടാന്‍ പാടില്ല. www.cmd.kerala.gov.in എന്നതാണ് ഔദ്യോഗിക വെബ്‌സൈറ്റ്.

Kerala Job

ഒഴിവുകളുടെ വിശദാംശങ്ങള്‍

ഫീല്‍ഡ് ഓഫീസ്: സോയില്‍ സര്‍വേ ഓഫീസര്‍ - 12, ഫീല്‍ഡ് അസിസ്റ്റന്റ് 19, ലസ്‌കാര്‍ 16.
സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറി: റിസര്‍ച്ച് അസിസ്റ്റന്റ് 12, ലാബ് അസിസ്റ്റന്റ് 07, ലാബ് അറ്റന്‍ഡര്‍ 07, ഫീല്‍ഡ് അസിസ്റ്റന്റ് 07, ലസ്‌കാര്‍ 12.
മറ്റ് തസ്തികകള്‍: GIS എക്‌സ്പര്‍ട്ട്‌സ് 20, പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് 02, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 07.

യോഗ്യതാ മാനദണ്ഡങ്ങള്‍

ഫീല്‍ഡ് ഓഫീസ്: സോയില്‍ സര്‍വേ ഓഫീസര്‍ B.Sc. അഗ്രികള്‍ച്ചര്‍, ഫീല്‍ഡ് അസിസ്റ്റന്റ് VHSE (അഗ്രികള്‍ച്ചര്‍), ലസ്‌കാര്‍ SSLC പാസ്.

സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറി: റിസര്‍ച്ച് അസിസ്റ്റന്റ് B.Sc. അഗ്രികള്‍ച്ചര്‍, ലാബ് അസിസ്റ്റന്റ് B.Sc. ലൈഫ് സയന്‍സസ് (കെമിസ്ട്രിക്ക് മുന്‍ഗണന), ലാബ് അറ്റന്‍ഡര്‍ എസ്എസ്എല്‍സി പാസ്, ഫീല്‍ഡ് അസിസ്റ്റന്റ് VHSE (അഗ്രികള്‍ച്ചര്‍), ലസ്‌കാര്‍ എസ്എസ്എല്‍സി പാസ്.

മറ്റ് തസ്തികകള്‍: GIS എക്‌സ്പര്‍ട്ട്‌സ് ജിയോ-ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പ്ലസ് ടു പാസ്സും ഡിസിഎ സര്‍ട്ടിഫിക്കറ്റും (പ്രോജക്റ്റ് കണ്‍സള്‍ട്ടന്റിന്റെ യോഗ്യത വിജ്ഞാപനത്തില്‍ വ്യക്തമല്ല).

തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഉള്ളതായിരിക്കണം. നിശ്ചിത യോഗ്യതയ്ക്ക് തത്തുല്യമായ യോഗ്യതയുള്ള അപേക്ഷകര്‍ അതോറിറ്റി നല്‍കിയ 'തുല്യതാ സര്‍ട്ടിഫിക്കറ്റ്' ഹാജരാക്കണം. വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള യോഗ്യതയുള്ളവര്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷനില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റോ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. മാര്‍ക്ക് ഷീറ്റുകളോ, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ഷീറ്റുകളോ, പ്രസ്താവനകളോ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമായി സ്വീകരിക്കുന്നതല്ല. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

പ്രവര്‍ത്തിപരിചയം കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2026 ജനുവരി 01 ആയിരിക്കും. അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍, പേ സ്ലിപ്പുകള്‍ എന്നിവ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമായി സ്വീകരിക്കുന്നതല്ല. ഏറ്റവും പുതിയ പ്രവര്‍ത്തിപരിചയമുള്ള അപേക്ഷകര്‍ക്ക്, തൊഴിലുടമയുടെ വിശദാംശങ്ങള്‍, പദവി, കാലയളവ്, ജോലിയുടെ സ്വഭാവം, ചുമതലകള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു അഫിഡവിറ്റ് അപ്ലോഡ് ചെയ്യാവുന്നതാണ്.

ചേര്‍ന്ന തീയതി, ഒഴിവായ തീയതി, ചുമതലകള്‍, അധികാരപ്പെട്ട വ്യക്തിയുടെ ഒപ്പും സീലും എന്നിവയില്ലാത്ത പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കില്ല. കൃത്യമായ വിവരങ്ങളോടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

പ്രതിമാസ ശമ്പളം

സോയില്‍ സര്‍വേ ഓഫീസര്‍ക്ക് 46,230 രൂപ, ഫീല്‍ഡ് അസിസ്റ്റന്റ് (ഫീല്‍ഡ് ഓഫീസുകള്‍) 21,070 രൂപ, ലസ്‌കാര്‍ (ഫീല്‍ഡ് ഓഫീസുകള്‍) 19,310 രൂപ, റിസര്‍ച്ച് അസിസ്റ്റന്റ് 46,230 രൂപ, ലാബ് അസിസ്റ്റന്റ് 21,070 രൂപ, ലാബ് അറ്റന്‍ഡര്‍ 19,310 രൂപ, ഫീല്‍ഡ് അസിസ്റ്റന്റ് (സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍) 21,070 രൂപ, ലസ്‌കാര്‍ (സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍) 19,310 രൂപ, ഏകട എക്‌സ്പര്‍ട്ട്‌സ് 32,550 രൂപ, പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് 50,000 രൂപ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 22,240 രൂപ എന്നിങ്ങനെയാണ് ശമ്പളം.

പ്രായപരിധി

പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് ഒഴികെയുള്ള എല്ലാ തസ്തികകള്‍ക്കും 36 വയസാണ് ഉയര്‍ന്ന പ്രായപരിധി. പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് തസ്തികയ്ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായം കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2025 ഓഗസ്റ്റ് 01 ആയിരിക്കും. അപേക്ഷകര്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍ (, പ്രാവീണ്യ പരീക്ഷ അല്ലെങ്കില്‍ വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെട്ടേക്കാം. വിജ്ഞാപനം ചെയ്ത തസ്തികകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഈ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ഒന്നിലധികമോ ഉപയോഗിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം DSSSC/CMD-യില്‍ നിക്ഷിപ്തമാണ്.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മാത്രം ഇമെയില്‍, എസ്എംഎസ്, അല്ലെങ്കില്‍ ഫോണ്‍ കോള്‍ എന്നിവ വഴി തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അറിയിക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+