Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേയില്‍ ടിക്കറ്റ് ഏജന്റാകാം... നിയമനം കേരളത്തില്‍ തന്നെ, യോഗ്യത 10-ാം ക്ലാസ്.. ശമ്പളം ഇങ്ങനെ

കാസര്‍കോടിന് അടുത്തുള്ള കളനാട് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ടിക്കറ്റ് നല്‍കുന്നതിന് ഏജന്റിനെ നിയമിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം ദക്ഷിണ റെയില്‍വേ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയെ അഞ്ച് വര്‍ഷത്തേക്ക് നിയമിക്കും. റെയില്‍വേയുടെ കണക്കില്‍ ചുരുങ്ങിയ വരുമാനമുള്ള സ്‌റ്റേഷനാണ് കളനാട് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍.

അപേക്ഷകന്റെ പ്രായം കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിനൊപ്പം സ്റ്റേഷന്റെ പേരും ടിക്കറ്റിന്റെ വിലയും വ്യക്തമായി വായിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രദേശത്തെ സ്ഥിര താമസക്കാരനാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷയോടൊപ്പം ഇത് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും സമര്‍പ്പിക്കണം.

Job News

തിരഞ്ഞെടുക്കപ്പെടുന്ന ഏജന്റ് സ്റ്റേഷനിലെ ആവശ്യമായ ഉപകരണങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി 2000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് റെയില്‍വേയ്ക്ക് നല്‍കണം. അപേക്ഷകന്‍ നല്ല ആരോഗ്യവാനായിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

നിലവില്‍ റെയില്‍വേയുടെ ഹോള്‍ട്ട് ഏജന്റായി ജോലി ചെയ്യുന്നവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ടിക്കറ്റ് ഏജന്റ്, കളനാട് സ്റ്റേഷനില്‍ നിര്‍ത്തുന്ന എല്ലാ ട്രെയിനുകളുടെയും സമയത്തും സ്റ്റേഷനില്‍ ഉണ്ടായിരിക്കണം. യാത്രക്കാര്‍ക്ക് ആവശ്യമായ ടിക്കറ്റുകള്‍ നല്‍കുക, അതിന്റെ കൃത്യമായ കണക്കുകള്‍ ദിവസവും സൂക്ഷിക്കുക എന്നതാണ് ഏജന്റിന്റെ പ്രധാന ചുമതല.

കൂടാതെ യാതൊരുവിധ പ്രതിഫലവും വാങ്ങാതെ സ്റ്റേഷന്റെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും ഏജന്റിന്റെ കടമയാണ്. ഏജന്റ് തനിക്ക് ലഭിച്ച കമ്മിഷന്‍ കഴിച്ചുള്ള ബാക്കി തുക കൊണ്ട് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആവശ്യമായ ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങണം. സ്ലാബ് തിരിച്ചാണ് ഏജന്റിന് കമ്മീഷന്‍ ലഭിക്കുക. ഒരു രൂപ മുതല്‍ 15000 രൂപ വരെയുള്ള വില്‍പനക്ക് 15 ശതമാനം കമ്മീഷന്‍ ലഭിക്കും.

15001 രൂപ മുതല്‍ 50,000 രൂപ വരെയുള്ള വില്‍പനക്ക് 12 ശതമാനം കമ്മീഷനും ലഭിക്കും. 50001 രൂപ മുതല്‍ 100000 രൂപ വരെ ഒമ്പത് ശതമാനവും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ള വില്‍പ്പനക്ക് ആറു ശതമാനവും അതിന് മുകളില്‍ മൂന്ന് ശതമാനവുമാണ് കമ്മിഷന്‍ ആയി ഏജന്റിന് ലഭിക്കുക. രണ്ട് ജോഡി ട്രെയിനുകള്‍ വരെ നിര്‍ത്തുന്ന സ്റ്റേഷനില്‍ കുറഞ്ഞത് 1000 രൂപ ഉറപ്പായും കമ്മീഷന്‍ ലഭിക്കും.

രണ്ടില്‍ കൂടുതല്‍ ജോഡി ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റേഷനില്‍ കുറഞ്ഞത് 1500 രൂപയും പ്രതിമാസം കമ്മീഷനായി ലഭിക്കും. അപേക്ഷാ ഫോം കളനാടിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നോ പാലക്കാട്ടെ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ ഓഫീസില്‍ നിന്നോ വാങ്ങിക്കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5.30 വരെയാണ് അപേക്ഷ കൊടുക്കുക.

ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ച്ച് 18 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. പൂരിപ്പിച്ച അപേക്ഷകള്‍ 'Sr. Divl. Commercial Manager, Southern Railway, Palghat 678 002' എന്ന വിലാസത്തില്‍ മാര്‍ച്ച് 18-ന് വൈകുന്നേരം മൂന്ന് മണിക്കകം ലഭിക്കത്തക്കവിധം രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയയ്ക്കണം.

കൊവിഡ് കാലത്ത് കളനാട് ഹാള്‍ട്ട് സ്റ്റേഷനിലെ ട്രെയിന്‍ സ്റ്റോപ്പ് എടുത്തുകളഞ്ഞിരുന്നു. ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ട്രെയിന്‍ ഹാള്‍ട്ടില്‍ നിര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+