പത്താം ക്ലാസുകാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; ശമ്പളം അരലക്ഷം രൂപ വരെ

കേരള ഹൈക്കോടതി ഗാര്‍ഡനര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകളും ഈ ലിസ്റ്റില്‍ നിന്ന് നികത്തുന്നതാണ്. റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വര്‍ഷത്തേക്കും പരമാവധി രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെയോ (ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) പ്രാബല്യത്തിലുണ്ടാകും.

ഈ രാശിക്കാര്‍ക്ക് ഡിസംബര്‍ വരെ വെച്ചടി വെച്ചടി കയറ്റം; ആഗ്രഹിക്കുന്നതെന്തും നടക്കും
ഈ രാശിക്കാര്‍ക്ക് ഡിസംബര്‍ വരെ വെച്ചടി വെച്ചടി കയറ്റം; ആഗ്രഹിക്കുന്നതെന്തും നടക്കും

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26.09.2026 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 7 വരെ ഫീസ് അടയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23700 രൂപ മുതല്‍ 52600 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകര്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ 02/01/1986നും 01/01/2008നും ഇടയില്‍ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ആയിരിക്കണം.

Kerala Jobs

എസ്‌സി, എസ്ടി വിഭാഗക്കാര്‍ 02/01/1981നും 01/01/2008നും ഇടയില്‍ ജനിച്ചവരും ഒബിസി വിഭാഗക്കാര്‍ 02/01/1983നും 01/01/2008നും ഇടയില്‍ ജനിച്ചവരും ആയിരിക്കണം. വിമുക്തഭടന്മാര്‍ ആണെങ്കില്‍ സേവനത്തിനു ശേഷമുള്ള തൊഴിലില്ലായ്മ കാലയളവിന് ആനുപാതികമായി 5 വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും.

ബെംഗളൂരു വീണ്ടും ബന്ദിലേക്ക്..? ബൈക്ക്-ടാക്‌സിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സ്വകാര്യ ഗതാഗത സംഘടനകള്‍
ബെംഗളൂരു വീണ്ടും ബന്ദിലേക്ക്..? ബൈക്ക്-ടാക്‌സിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സ്വകാര്യ ഗതാഗത സംഘടനകള്‍

കാഴ്ചപരിമിതിയുള്ളവര്‍ക്കും കേള്‍വിശക്തി കുറഞ്ഞവര്‍ക്കും 15 വര്‍ഷം വരെയും, മറ്റ് വിഭാഗക്കാര്‍ക്ക് 10 വര്‍ഷം വരെയും ഇളവ് (പരമാവധി ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്) വിധവകള്‍ക്ക് 5 വര്‍ഷം വരെ ഇളവ് (പരമാവധി ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്) അനുവദിക്കുന്നതായിരിക്കും.

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗാര്‍ഡനിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ വിഎച്ച്എസ്ഇ (നഴ്‌സറി മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ണമെന്റല്‍ ഗാര്‍ഡനിംഗ്) അല്ലെങ്കില്‍ വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ (പ്ലാന്റ് പ്രൊട്ടക്ഷന്‍) അല്ലെങ്കില്‍ വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോര്‍ട്ടികള്‍ച്ചര്‍/ഫാം ജോലികളില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

2026 അവസാനിക്കുമ്പോഴേക്കും സ്വര്‍ണവില 1.33 ലക്ഷത്തിലെത്തും..! ഇപ്പോഴത്തെ വിലയിടിവ് താല്‍ക്കാലികം മാത്രം
2026 അവസാനിക്കുമ്പോഴേക്കും സ്വര്‍ണവില 1.33 ലക്ഷത്തിലെത്തും..! ഇപ്പോഴത്തെ വിലയിടിവ് താല്‍ക്കാലികം മാത്രം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാര്‍ക്കും ഫീസില്‍ ഇളവുണ്ട്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അഭിമുഖം, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷാകേന്ദ്രം എറണാകുളമായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഔദ്യോഗിക വെബ്‌സൈറ്റായ www.hckerala.gov.in സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+