ശുചിത്വ മിഷനില്‍ പ്രോഗ്രാം ഓഫീസറാകാം, അരലക്ഷത്തിനടുത്ത് ശമ്പളം; നിങ്ങള്‍ യോഗ്യരാണോ?
പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ശുചിത്വ മിഷന്‍ ലിമിറ്റഡ്. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്നലെ മുതല്‍ ശുചിത്വ മിഷന്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ആഗസ്റ്റ് 19 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46230 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 65 വയസ് ആയിരിക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

മാസ് കമ്മ്യൂണിക്കേഷന്‍, ജേണലിസം, പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജേണലിസം / മീഡിയ കമ്മ്യൂണിക്കയില്‍ ബിരുദാനന്തര ബിരുദം (ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം) ബിരുദാനന്തര ബിരുദവും ജേണലിസം / മീഡിയ കമ്മ്യൂണിക്കയില്‍ പിജി ഡിപ്ലോമയും ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സര്‍പ്പിക്കാവുന്നതാണ്.
ഐഇസി പ്രവര്‍ത്തനങ്ങള്‍, പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ ആശയവിനിമയം എന്നിവയില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പരിചയവും മാലിന്യ സംസ്‌കരണത്തിലോ സുസ്ഥിരതാ പദ്ധതികളിലോ പരിചയമുള്ളതും അഭികാമ്യം. ശക്തമായ എഴുത്ത്, ഉള്ളടക്ക സൃഷ്ടി, പൊതു സംസാര കഴിവുകള്‍ എന്നിവ ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, കാമ്പെയ്ന്‍ പ്ലാനിംഗ് എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
പരിശീലനം, കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ എന്നിവയില്‍ പരിചയവും സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, മീഡിയ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും ശക്തമായ വിശകലന, പ്രോജക്റ്റ് മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയുള്ളതും അധിക യോഗ്യതയായി കണക്കാക്കും. പ്രസ്തുത തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല.
ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് സ്ഥാനാര്‍ത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക (സ്‌കാന്‍ ചെയ്ത ചിത്രം 200KBയില്‍ താഴെ ആയിരിക്കണം. JPG ഫോര്‍മാറ്റില്‍ മാത്രം). അപേക്ഷകന്‍ തന്റെ ഒപ്പ് ഒരു വെള്ളക്കടലാസില്‍ രേഖപ്പെടുത്തണം. അത് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം (സ്‌കാന്‍ ചെയ്ത ചിത്രം 50KBയില്‍ താഴെ ആയിരിക്കണം .JPG ഫോര്‍മാറ്റില്‍ മാത്രം).
അപേക്ഷകന്‍ തന്റെ പൂര്‍ണ്ണ ഒപ്പ് സ്‌കാന്‍ ചെയ്യണം, കാരണം ഒപ്പ് തിരിച്ചറിയല്‍ രേഖയാണ്. വലിയക്ഷരത്തിലുള്ള ഒപ്പ് അനുവദനീയമല്ല.












Click it and Unblock the Notifications