സപ്ലൈകോയില്‍ അവസരം; അരലക്ഷം രൂപയ്ക്കടുത്ത് ശമ്പളം, നിങ്ങള്‍ യോഗ്യരാണോ?
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രോജക്ട് എഞ്ചിനീയര്‍ ( ഇലക്ട്രിക്കല്‍ ), അപ്രന്റീസ് ( സിവില്‍ ) എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക.
പ്രോജക്ട് എഞ്ചിനീയര്‍ ( ഇലക്ട്രിക്കല്‍ ), അപ്രന്റീസ് ( സിവില്‍ ) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 12 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. ആഗസ്റ്റ് 18 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രോജക്ട് എഞ്ചിനീയര്‍ ( ഇലക്ട്രിക്കല്‍ )
ബി ടെക് ( ഇലക്ട്രിക്കല്‍ ) യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ വ്യാവസായിക പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
അപ്രന്റീസ് ( സിവില്‍ )
ഐ ടി ഐ / ഡിപ്ലോമ / ബി ടെക് ( സിവില്‍ ) യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. മുന്‍പരിചയം ആവശ്യമില്ല. അപേക്ഷകരുടെ പ്രായപരിധി 28 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15000 രൂപ വരെയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക.
സപ്ലൈകോ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റിലുള്ള വിശദമായ ബയോഡാറ്റയും പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആധാര്‍ കാര്‍ഡ് മുതലായവയും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
അഭിമുഖം താഴെ പറയുന്ന സ്ഥലത്തും തീയതിയിലും നടക്കും
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സപ്ലൈകോ ഹെഡ് ഓഫീസ്, ഗാന്ധിനഗര്‍, കൊച്ചി - 20.
പ്രോജക്ട് എഞ്ചിനീയര്‍ക്കുള്ള അഭിമുഖം ( ഇലക്ട്രിക്കല്‍ ) ആഗസ്റ്റ് 18 ന് രാവിലെ 11 മണിക്ക് നടക്കും.
അപ്രന്റീസിനുള്ള ( സിവില്‍ ) അഭിമുഖം ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
ഫോണ്‍: 0484 - 2203077, 9446300126












Click it and Unblock the Notifications