സിഡിറ്റിൽ താത്കാലികമെങ്കിലും ജോലി; നിരവധി ഒഴിവുകൾ, 70,000 വരെ ശമ്പളം
സിഡിറ്റിൽ ജോലി നേടാൻ അവസരം. 2ഡി ആനിമേറ്റർ, ചീഫ് ആനിമേറ്റർ, കണ്ടന്റ് അനലിസ്റ്റ്, ഇന്ററാക്ടീവ് മീഡിയ അസിസ്റ്റന്റ്, പ്രോഗ്രാം മാനേജർ, എസ്ഇഒ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ്വെയർ ഡെവലപ്പർ, സീനിയർ സോഫ്റ്റ്വെയർ ഡവലപ്പർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
2 ഡി ആനിമേറ്റർ-ഒരു ഒഴിവ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ബിഎഫ്എയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 40,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.

ചീഫ് ആനിമേറ്റർ- ഒരു ഒഴിവ്. ഉയർന്ന പ്രായപരിധി ബിഎഫ്എയും 15 വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം 60,000-70,000 വരെ.
കണ്ടന്റ് അനലിസ്റ്റ്- 5 ഒഴിവുകൾ. ഉയർന്ന പ്രായപരിധി 45 വയസ്. മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം, 4 വർഷത്തെ കണ്ടന്റ് റൈറ്റർ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 40,000 വരെയാണ് ശമ്പളമായി ലഭിക്കുക.
ഇന്ററാക്ടീവ് മീഡിയ അസിസ്റ്റന്റ്-ഒ ഒഴിവ്. ഉയർന്ന പ്രായപരിധി 35 വയസ്. ബിപുഗും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 26,000 മുതൽ 35000 വരെ.
പ്രോഗ്രാം മാനേജർ-1 ഒഴിവ്- പ്രായപരിധി 40 വയസ്. ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡി കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-45000-55,000.
എസ് ഇ ഒ സ്പെഷ്യലിസ്റ്റ്- ഒരു ഒഴിവ്. ഉയർന്ന പ്രായപരിധി 40 വയസ്. ബിടെക്, രണ്ട് വർഷത്തെ എസ്ഇഒ പ്രവൃത്തിപരിചയം. ശമ്പളം 40,000-50,000.
സോഫ്റ്റ്വെയർ ഡെവലപ്പർ- ഒരു ഒഴിവ്. പ്രായപരിധി 40 വയസ്. ബിടെക്/ ബിഇ (സിഎസ്/ഐടി/ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എംഎസ്സി (സിഎസ്/ഐടി/ഇലക്ട്രോണിക്സ്). ഒന്ന് മുതൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.ശമ്പളം-44,000-55,000
സീനിയർ സോഫ്റ്റ്വെയർ ഡെലവലപ്പർ-ഒരു ഒഴിവ്-3 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് -https://careers.cdit.org/Notification-HR1-14SoftwareDeveloper.pdf
https://careers.cdit.org/Notification-13-2-D-Animator-Chief-Animator-etc-WSD.pdf
സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ
സ്റ്റാഫ് നഴ്‌സ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41 വയസ്. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ [email protected] മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും. ഫോണ്‍ 0474 2575050.
കരാര്‍ നിയമനം
പത്തനംതിട്ട: ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. നിയമനകാലാവധി പരമാവധി 30 ദിവസം. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. ഒഴിവ് 28. യോഗ്യത -പത്താം ക്ലാസ്. പ്രായപരിധി 18-45. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642.
വാക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.












Click it and Unblock the Notifications