Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സർക്കാരിന് കീഴിൽ വൻ ജോലി അവസരം: താത്കാലിക നിയമനമാണ്, അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന് കീഴിലുള്ള കാഷ്യു ബോർഡിൽ വീണ്ടും താത്കാലിക ഒഴിവ്. മാനേജർ തസ്തികയിലാണ് ഒഴിവ്. 11 മാസത്തേക്കാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

മാർക്കറ്റിംഗിൽ എംബിഎ , അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെൻ്റിൽ എംബിഎ അതില്ലെങ്കിൽ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ 1 വർഷം പ്രൊക്യുയർമെൻ്റ് രംഗത്തുള്ള പ്രവൃത്തിപരിചയം ആയിരിക്കണം.സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതോ ആയ പ്രൊക്യുർമെൻ്റ് രംഗത്ത് ജോലി ചെയ്തവർക്ക് മുൻഗണനയുണ്ട്.

job1-782

എംഎസ് ഓഫീസ്, സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, എഐ ടൂളുകൾ എന്നിവ ഉപയോഗിക്കനറിയണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് നാലാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cmd.kerala.gov.in/wp-content/uploads/2026/07/NOTIFICATION-final-cashew.pdf

ക്ലീൻ കേരള പദ്ധതിയിൽ ഒഴിവ്; വാക്ക്-ഇൻ-ഇന്റർവ്യൂ

പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വീണ്ടും അവസരം. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഒഴിവ്. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലാണ് നിയമനം നടത്തുന്നത്. പുരുഷൻമാർക്കാണ് അവസരം. പത്താം ക്ലാസ് യോഗ്യത വേണം. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിന്റെ രണ്ടാം നിലയിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ഓഫീസിലാണ് അഭിമുഖം നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതനമായി 750 രൂപയാണ് ലഭിക്കുക. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണംമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽവിവരങ്ങൾക്ക്: 0471-2724600.

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ ഓഫീസ് അസിസ്റ്റന്റ്

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം. ഒരു ഒഴിവാണ് ഉള്ളത്. പ്രായപരിധി 25 വയസാണ് ( 2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല). നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം ?24,590 രൂപയാണ്. ബിരുദവും പി ജി ഡി സി എ /ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കുടിയൊഴിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും സഹിതം 2026 ഓഗസ്റ്റ് 5-നകം തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+