Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വകുപ്പിൽ ഒഴിവുകൾ; ഈ യോഗ്യത ഉണ്ടെങ്കിൽ മാസം 60,000 ശമ്പളം, അപേക്ഷിക്കാം

കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് കീഴിലും ടൂറിസം വകുപ്പിന് കീഴിലും ഒഴിവുകൾ. രണ്ടും കരാർ നിയമനമാണ്. ഏതൊക്കെയാണ് ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ പരിശോധിക്കാം.

കെടിഡിസി

അസിസ്റ്റന്റ്, ബിൽ ക്ലാർക്ക് തസ്തികയിൽ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അസിസ്റ്റന്റ് കുക്ക്-പത്താം ക്ലാസും തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ്/ കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ്/ അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22,000 രൂപയാണ് ശമ്പളം ലഭിക്കുക.

ബിൽ ക്ലാർക്ക്- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 14 ആണ്.

jobsne-

ജില്ലാ ടൂറിസം വകുപ്പിന് കീഴിൽ സെക്രട്ടറി

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിൽ ഒഴിവുകൾ. കരാർ നിയമനമാണ്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

യോഗ്യത- ടൂറിസം മാനേജ്‌മെൻഖിലോ അല്ലെങ്കിൽ ടൂറിസം ആന്റ് ട്രാവലിലോ എം ബി എ / ടൂറിസം അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (എം ടി എ) / ടൂറിസം മാനേജ്‌മെന്റിൽ ബിരുദ ബിരുദം/ ട്രാവൽ ആൻഡ് ടൂറിസത്തിൽ എംഎ ബിരുദം

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അതിൽ 3 വർഷം മാനേജീരിയൽ തലത്തിലുള്ള പ്രവർത്തിപരിചയം ആയിരിക്കണം. നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.

ഉയർന്ന പ്രായപരിധി 45 വയസ് ( 2025 ജനുവരി 1-ന് 45 വയസ്) സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 60,000 രൂപയാണ് ശമ്പളമായി ലഭിക്കു. കരാർ നിയമന കാലാവധി 3 വർഷമായിരിക്കും. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആണ്. അപേക്ഷിക്കാൻ www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/oass/uploads/notification-ads/DTPC-secretaries-notification-2025.pdf

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം; വൻ അവസരം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററുകളിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരിക്കും അഭിമുഖം. തസ്തിക,യോഗ്യത പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

തസ്തികകൾ

ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് മാനേജർ, ഓഫീസർ PARAM തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ എന്നീ തസ്തികകൾക്ക് ബിരുദമാണ് യോഗ്യത. ഇൻഷുറൻസ് അഡ്വൈസർ, ഓഫീസർ PARAM തസ്തികകൾക്ക് പ്ലസ് ടു വാണ് യോഗ്യത. സെയിൽസ് മാനേജർ തസ്തികയ്ക്ക് കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാണ്.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 40 വയസ്സാണ്. എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് രജിസ്റ്റർ ചെയ്ത് ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 8921916220.

കായിക അധ്യാപക നിയമനം

എറണാകുളം: ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന സർക്കാർ സ്കൂ‌ളുകളിൽ കായിക അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
യോഗ്യത:ബി.പി.ഇഎഡ് / എം.പി.ഇഎഡ്. യോഗ്യതാ പരിശോധയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . അപേക്ഷകർ പേര് വിലാസം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യതകൾ, പരിചയം, ഫോൺ നമ്പർ / ഇമെയിൽ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 16 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിൽ ഹാജരാകണം. ബന്ധപ്പെടേണ്ട വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ, സിവിൽ സ്റ്റേഷ൯, രണ്ടാം നില, കാക്കനാട്, എറണാകുളം.
ഫോൺ - 0484-2422227, 9447707474, 0484-2422520, 9061682857

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+