പത്താം ക്ലാസുകാര്‍ക്ക് ടൂറിസം വകുപ്പില്‍ ലൈഫ് ഗാര്‍ഡാകാം; നിങ്ങള്‍ യോഗ്യരാണോ?
ലൈഫ് ഗാര്‍ഡ് തസ്തികകളിലേക്ക് ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി കേരള ടൂറിസം വകുപ്പ്. താല്‍പര്യവും ആവശ്യമായ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. ആകെ നാല് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിട്ടായിരിക്കും നിയമിക്കുക. കണ്ണര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ട് വീതം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി ( 01.01.2025 ന്) 18 നും 35 നും ഇടയില്‍ ആയിരിക്കണം. നാവികസേനയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കുന്നതായിരിക്കും.

കാറ്റഗറി 1: മത്സ്യത്തൊഴിലാളി
ഏഴാം ക്ലാസ് പാസായിരിക്കണം. കൂടാതെ, കടലില്‍ നീന്താന്‍ അറിയാമെന്നും മത്സ്യത്തൊഴിലാളിയാണെന്നും തെളിയിക്കുന്ന ഫിഷറീസ് വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കാറ്റഗറി 2: ജനറല്‍
എസ് എസ് എല്‍ സി പാസായിരിക്കണം. സംസ്ഥാന തലത്തില്‍ നീന്തലില്‍ സ്‌കൂള്‍, കോളേജ് കായിക മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. കടലില്‍ നീന്താന്‍ അറിയണം.
കാറ്റഗറി 3: മുന്‍ നാവികസേന
എസ് എസ് എല്‍ സി പാസായിരിക്കണം. നാവിക സേനയില്‍ കുറഞ്ഞത് പതിനഞ്ച് വര്‍ഷത്തെ സേവന പരിചയം.
ശാരീരിക യോഗ്യത
ഉയരം: 5 അടി 5 ഇഞ്ച്, നെഞ്ച്: 80 - 85 സെ.മീ.
ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് ആവശ്യമില്ല. എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 'ജോയിന്റ് ഡയറക്ടര്‍, റീജിയണല്‍ ഓഫീസ്, ടൂറിസം വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020' എന്ന വിലാസത്തില്‍ 2025 ഓഗസ്റ്റ് 27-നോ അതിന് മുമ്പോ അയയ്ക്കണം.












Click it and Unblock the Notifications