കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ ഒഴിവുകൾ; 25,000 രൂപ ശമ്പളം..വേറേയും നിരവധി അവസരങ്ങൾ
കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലും ഗർഡനർ സൂപ്പർവൈസർ തസ്തികയിലുമാണ് ഒഴിവ്. യോഗ്യത അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
ഗാഡനിങ് സൂപ്പർവൈസർ- ഒു ഒഴിവാണ് ഉള്ളത്. ഉയർന്ന പ്രായപരിധി 35 വയസാണ്. മെട്രിക്കുലേഷനും ഒരു വർഷത്തെ പ്രവർത്തിപരിചയും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി സപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/sites/default/files/2025-09/Gardening%20Supervisor%20Notice.pdf

സെക്രട്ടറിയേ്‍ അസിസ്റ്റന്റ്-3 ഒഴിവ്
ഡിഗിയാണ് യോഗ്യത. മറ്റ് യോഗ്യതകൾ-അംഗീകൃത സർവ്വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ (ഹയർ) പ്രാവീണ്യം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ (ലോവർ) പ്രാവീണ്യം അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റൻ്റ് കോഴ്സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ.
ഒരു സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റൻ്റ്, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് അല്ലെങ്കിൽ ഏതെങ്കിലും വ്യാവസായിക, വാണിജ്യ, സർക്കാർ സ്ഥാപനങ്ങളിലെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള കഴിവ്, ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനും എഴുതാനുമുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. 25000 ആണ് ശമ്പളം. അവസാന തീയതി സപ്റ്റംബർ 12. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/sites/default/files/2025-08/Secretarial%20Assistant.pdf
വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട് : ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം വി എസ് സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി വി എസ് സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള വെറ്ററിനറി സര്‍ജന്‍മാരെയും (യുജി വെറ്റ്) പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നാളെ (സെപ്റ്റംബര്‍ 11) ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075.
ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി തൂണേരി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
ഫീ കലക്ടര്‍ നിയമനം
ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ വിവിധ തരം ഫീസുകള്‍ പിരിച്ചെടുക്കാന്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: എസ്എസ്എല്‍സി പാസ്. ഫീ കലക്ഷന്‍ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0495 2383780.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ/എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/എൻടിസിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0470-2622391.












Click it and Unblock the Notifications