Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള റബർ ലിമിറ്റഡിൽ ഒഴിവുകൾ; ഈ യോഗ്യത ഉണ്ടേൽ 35,000 രൂപ ശമ്പളം നേടാം

കേരള റബർ ലിമിറ്റഡിൽ ഒഴിവുകൾ. കരാർ നിയമനമാണ്. ഒഴിവുകൾ, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

ടെക്നിക്കൽ ഓഫീസർ (ലാറ്റക്സ് പ്രൊഡക്ട്)

ഒരു ഒഴിവാണ് ഉള്ളത്. റബർ ടെക്നോളജിയിൽ ബിരുദവും മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ റബർ ടെക്നോളജിയിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ ശമ്പളമായി ലഭിക്കും.

jobsne-1

ടെക്നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്സ്)

റബ്ബർ ടെക്നോളജിയിൽ ബിടെക് രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമയും 5 വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസാണ് ഉയർന്ന പ്രായപരിധി.ശമ്പളം 35,000 രൂപ.

അപേക്ഷിക്കാനുളള അവസാന തീയതി ഓഗസ്റ്റ് 27. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/NOTIFICATION-KRL.pdf

നിയുക്തി മിനി തൊഴിൽ മേള: 500 ൽ പരം ഒഴിവുകൾ

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23 ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള നെയ്യാർ ഡാം ക്യാമ്പസിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി 500 ൽ പരം ഒഴിവുകളുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. https://tinyurl.com/NIYUKTHI വഴി തൊഴിൽദായകരുടെയും തൊഴിലിന്റെയും സമ്പൂർണവിവരം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 2992609.

എസ് സി പ്രൊമോട്ടർ

എറണാകുളം: പട്ടികജാതിവികസന വകുപ്പ് എസ് സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി//കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടറുടെ നിയമനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ്‌ വൺ അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ നൽകണം. പ്രൊമോട്ടർമാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല (പ്രതിമാസ ഹോണവെറിയം 10.000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ 0484-2422256) അതാത് ബ്ലോക്ക് മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

കോഴിക്കോട്:വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 35 വയസ്സ്. ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് സ്ഥിതിചെയ്യുന്ന വാര്‍ഡിലെയും തൊട്ടടുത്ത വാര്‍ഡുകളിലെയും വനിതകള്‍ക്ക് മുന്‍ഗണന. അവസാന തീയതി: ഓഗസ്റ്റ് 20 വൈകീട്ട് അഞ്ച്. ഫോണ്‍: 04962592722, 9745426320.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+