Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഫ്കോണിൽ ഒഴിവുകൾ; ഈ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കിഫ്കോണിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയർ , ക്വാണ്ടിറ്റി സർവേയർ, കോൺട്രാക്ട് എക്സ്പേർട്ട് , ബില്ലി എഞ്ചിനിയർ, ഡോക്യുമെന്റ് കൺട്രോളർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ. കരാർ നിയമനമാണ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം

പ്രൊജക്ട് എഞ്ചിനിയർ എംഇപി -1 ഒഴിവ്- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. അപേക്ഷകർക്ക് കെട്ടിട നിർമ്മാണം അല്ലെങ്കിൽ അടിസ്ഥാന സൗകര്യ പദ്ധതികളിലെ എംഇപി സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 8-12 വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.

kifkonjob2-

അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയർ-(ബിൽഡിങ്സ്)- രണ്ട് ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനിയറിങ്ങിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. കെട്ടിട നിർമ്മാണത്തിൽ 5-8 വർഷത്തെ ഓൺ-സൈറ്റ് പരിചയം. കോൺട്രാക്ടർ ജോലികൾ മേൽനോട്ടം വഹിക്കാനും, അളവ് പരിശോധിക്കാനും, ബിൽ പരിശോധിക്കാനും കഴിവുണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസ്.

അസിസ്റ്റൻര് പ്രൊജക്ട് എഞ്ചിനീയർ ഇലക്ട്രിക്കൽ-ഒരു ഒഴിവ്- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകളിലും അറ്റകുറ്റപ്പണികളിലും 5-8 വർഷത്തെ ഓൺ-സൈറ്റ് പരിചയം ആവശ്യമാണ്. കൂടാതെ കോൺട്രാക്ടർ ജോലികൾക്ക് മേൽനോട്ടം വഹിക്കാനും, അളവ് പരിശോധിക്കാനും, ബിൽ പരിശോധിക്കാനും കഴിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്.

ക്വാണ്ടിറ്റി സർവേയർ (കോൺട്രാക്ട് എക്സ്പേർട്ട് ആന്റ് ബില്ലിങ് എൻജിനീയർ)- ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം. കോസ്റ്റ് എസ്റ്റിമേഷൻ, ക്വാണ്ടിറ്റി സർവേയിങ് എന്നിവയിൽ അഞ്ച് മുതൽ 10 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 45 വയസ്.

ഡോക്യുമെന്റ് കണ്‍ട്രോളർ-ഒരു ഒഴിവ്- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രി അല്ലെങ്കില‍ എഞ്ചിനിയറിങ് ഡിഗ്രി. നിർമ്മാണം അല്ലെങ്കിൽ എഞ്ചിനീയറിംഗ് പ്രോജക്ടുകൾക്കായുള്ള ഡോക്യുമെന്റ് മാനേജ്‌മെന്റിൽ 2 മുതൽ 4 വർഷത്തെ പ്രവൃത്തിപരിചയം.

ഓൺലൈനായാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25 ആണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും-www.cmd.kerala.gov.in

അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം-https://cmd.kerala.gov.in/wp-content/uploads/2025/06/KIIFCON-PVT-LTD-Advertisement-1-1.pdf

ഫാര്‍മസി മാനേജര്‍ നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസി മാനേജറിനെ നിയമിക്കും. യോഗ്യത: ഫാര്‍മസിയില്‍ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്/ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍/സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം [email protected] വിലാസത്തില്‍ ജൂണ്‍ 25 നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2575050.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+