മലബാർ കാൻസർ സെന്ററിലും നിഷിലും ഒഴിവുകൾ; 60,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് അറിയാം
മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ. ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, ലക്ചർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഓരോ തസ്കിയിലേയും ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങി വിവരങ്ങൾ നോക്കാം
ഫാർമസിസ്റ്റ്- ഒരു ഒഴിവാണ് ഉള്ളത്. ബിഎഫാം അല്ലെങ്കിൽ എം ഫാം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 2 ബിഫാം യോഗ്യതയുള്ളവർക്ക് രണ്ട് വർഷത്തേയും എംഫാം യോഗ്യതയുള്ളവർക്ക് 1 വർഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. ക്ലിനിക്കൽ ട്രയലുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ- 2 ഒഴിവ്. ന്യൂക്ലിയൻ മെഡിസിൻ ടെക്നോളജിയിൽ ബി എസ് സി അല്ലെങ്കിൽ മെഡിക്കൽ റേഡിയോ ഐസോടോപ്പ് ടെക്നിക്കിൽ ഡിപ്ലോമ/ ന്യക്ലിയർ മെഡിസിൻ ടെക്നോളജയിൽ പിജി ഡിപ്ലോമ ( ബിഎആർസി/ എഇആർബി അംഗീകാരം ഉണ്ടായിരിക്കണം). പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 36 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപയായിരിക്കും ശമ്പളം.
ലെക്ചർ- ഒരു ഒഴിവ്. മെഡിക്കൽ മൈക്രോബയോളജിയിൽ എംഎസ്സി. പ്രവൃത്തിപരിചയം അഭികാമ്യം അല്ലെങ്കിൽ മെഡിക്കൽ മൈക്രോബയോളജി ബിരുദം. രണ്ട് വർഷത്തെ അധ്യാപന പരിചയവും. ഉയർന്ന പ്രായപരിധി 36 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയാണ് ശമ്പളം.
ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്- ഒരു ഒഴിവ്. എംഎൽടിയിൽ ബി എസ് സി .ക്ലിനിക്കൽ ലാബ്/ ക്ലിനിക്കൽ മൈക്രോബയോളജി ലാബ്/ ക്ലിനിക്കൽ റിസർച്ച് ലാബ്/ പാത്തോളജി/ ബ്ലഡ് ബാങ്ക് എന്നിവയിൽ എവിടെയെങ്കിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ മുകളിൽ പറഞ്ഞ എല്ലാ മേഖലകളിലും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നിലും അല്ലെങ്കിൽ 200 കിടക്കകളിൽ കുറയാത്ത സൗകര്യമുള്ള ഒരു മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ലബോറട്ടറിയിൽ ഒരു വർഷത്തെ പരിചയം.
ബന്ധപ്പെട്ട മേഖലയിലെ എംസിസി/ ആർസിസി/ സിസിആർസിയിലെ പരിശീലന കാലയളവ് (യോഗ്യതയ്ക്ക് ശേഷം) ആവശ്യമായ പരിചയമായി കണക്കാക്കും.
കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരധി 36 വയസ്. ശമ്പളം 23,300. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 21. കൂടുൽ വിവരങ്ങൾക്ക് -https://www.mcc.kerala.gov.in/storage/uploads/jobs/175127042682.pdf
നിഷിൽ അവസരം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഒക്യുപേഷണൽ തെറാപ്പി ലക്ചറർ തസ്തികയിലേക്കും ഭിന്നശേഷി പ്രോജക്ടിനായി ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ലക്ചറർ തസ്തികയ്ക്കുള്ള അപേക്ഷ ജൂലൈ 21 ന് മുമ്പ് [email protected] വിലാസത്തിൽ ഇമെയിൽ ചെയ്യണം. ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 21 രാവിലെ 10 ന് നിഷിൽ നടക്കും.
ഒക്യുപേഷണൽ തെറാപ്പി ലക്ചറർ യോഗ്യത- ഒക്യുപേഷ്ണൽ തെറാപ്പിയിൽ ബിരുദാനന്ദര ബിരുദം, അല്ലെങ്കിൽ ബിരുദം. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ബിരുദം ഉള്ളവർക്ക്45,000 വും ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് 50,000 രൂപയും ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.
കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
സീനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ സർജറി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 17 ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.












Click it and Unblock the Notifications