കെ-ഡിസ്കിൽ ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 30,000 രൂപ ശമ്പളം
കേരള ഡവലെപ്മെന്റ് ആന്റ് ഇന്നവോഷൻ സ്ട്രാറ്റജിക് കൗൺസിലിന് കീഴിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അസാന തീയതി ജൂൺ 20. തസ്തിക, പ്രായപരിധി, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതമാണ് ഉളളത്. ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് കെമിസ്ട്രി, സുവോളജി , ജിയോഗ്രഫി വിഭാഗങ്ങലിലാണ് ഒഴിവുകൾ. അതത് മേഖലയിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. അധ്യാപന പരിചയം ഉള്ളവർക്ക് മുൻതൂക്കമുണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇടുക്കി, കാസർകോഡ്, വയനാട് എന്നിവിടങ്ങളിലാണ് നിയമനം ലഭിക്കുക. മാസശമ്പളം 30,000 രൂപയാണ്.

ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/06/Notification.pdf
റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്സ് അധ്യാപകരുടെ ഒഴിവുകൾ. ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ), ടി.ടി.സി, ഡി.എഡ്,ഡി.എൽ. എഡ് ഇംഗ്ലീഷ് ബി.എഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം എം.എ ഇംഗ്ലീഷ് ( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) അസാപ് സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച സർട്ടിഫിക്കറ്റോ ഡിപ്ലോമയോ യോഗ്യത ഉള്ളവർക്ക് മുൻതൂക്കം ലഭിക്കും.
ജൂൺ 10 ന് രാവിലെ 11 നാണ് അഭിമുഖം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ (കളക്ട്രേറ്റിനു സമീപം) വെച്ചായിരിക്കും അഭിമുഖം നടക്കുക. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.
ട്രെയിനർ/കോച്ച് അഭിമുഖം
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമി/ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിൽ കോച്ച്/ ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, തായ്‌ക്വോണ്ടോ കായിക ഇനങ്ങളിലാണ് നിയമനം.
കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമയും അംഗീകൃത ബിരുദവും ഉണ്ടായിരിക്കണം. ട്രെയിനർ തസ്തികയ്ക്ക് പ്ലസ് ടു ആണ് യോഗ്യത. SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ ഉണ്ടായിരിക്കണം. രണ്ടു തസ്തികൾക്കും രണ്ട് വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications