കുടുംബശ്രീയിൽ ജോലി; 60,000 രൂപ ശമ്പളം..ഈ യോഗ്യതയുണ്ടോ? അപേക്ഷിച്ചോളൂ
കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴി്വ്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം
അംഗീകൃത സർവ്വകലാശയിൽ നിന്നുള്ള എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലെപ്മെന്റിൽ ബിരുദാനന്തര ബിരുദം അതിമല്ലെങ്കിൽ പിജിഡിആർഎം/റൂറൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോട് കൂടി എംകോം.

ഉയർന്ന പ്രായപരിധി 45 വയസാണ്. മൈക്രോ ഫിനാൻസിൽ 7 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/Kudumbashree_SPMMicro-Finance_Notification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ
പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
സഭാ ടിവിയിൽ ഒഴിവ്
നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടി.വി.യിൽ റിസർച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിലാണ് പ്രായപരിധി. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ ([email protected]) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org.
ട്യൂട്ടർ അഭിമുഖം
വയനാട് സർക്കാർ നഴ്സിംഗ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവുകളിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താല്കാലിക നിയമനത്തിന് ആഗസ്റ്റ് 26 ന് അഭിമുഖം നടക്കും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
മിനി ജോബ് ഫെയർ
മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ 'മിനി ജോബ്‌ഫെയർ' സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജനപ്പെടുത്താം. രജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications