ജോലിയിലെന്ന കുത്ത് വാക്ക് കേട്ട് മടുത്തെങ്കിൽ ഇതാ അവസരങ്ങൾ; അരലക്ഷം ശമ്പളം..അതും സർക്കാരിന് കീഴിൽ
കോട്ടയത്തുള്ള സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ വിവിധ ഒഴിവുകൾ. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം,ശമ്പളം , പ്രായപരിധി തുടങ്ങിയ വിവരങ്ങൾ അറിയാം.
മെയിന്റനൻസ് എഞ്ചിനീയർ, കമ്പനി സെക്രട്ടറി കം ഇന്റേണൽ ഓഡിറ്റർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് 45 വയസ്സാണ് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
മെയിന്റനൻസ് എഞ്ചിനീയർ തസ്തികയിലേക്ക് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള 2 പേരെയാണ് ആവശ്യം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പേപ്പർ വ്യവസായത്തിലെ പരിചയസമ്പന്നർക്ക് മുൻഗണനയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 മുതൽ 40,000 വരെ ശമ്പളം ലഭിക്കും. ഇത് ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം ഉൾപ്പെടെയാണ്.

കമ്പനി സെക്രട്ടറി കം ഇന്റേണൽ ഓഡിറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ (ICSI) അസോസിയേറ്റ് മെമ്പർമാരായവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 45,000 മുതൽ 50,000 വരെയാണ് ശമ്പളം. ഇതിലും ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം ഉൾപ്പെടുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 19. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/Government-Organisation__Notification-2025_V2.pdf
ലൈബ്രേറിയൻ നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, അപേക്ഷ സഹിതം സെപ്റ്റംബർ 19 നകം വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ- 04936 255223
അധ്യാപക നിയമനം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസവകുപ്പിൽ എൽ.പി. സ്‌കൂൾ അധ്യാപക (മലയാളം മീഡിയം-എൻ.സി.എ. ഹിന്ദു നാടാർ) (കാറ്റഗറി നമ്പർ 663/2024), എൽപി സ്‌കൂൾ അധ്യാപക (മലയാളം മീഡിയം- ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ- 518/2024) തസ്തികകളിലേയ്ക്കുള്ള ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 17ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസിൽവച്ച് നടക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം
സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാം. 10,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. സ്വന്തമായി ഇരുചക്ര വാഹനവും മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 നകം സിവില്‍ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 203338, 203347












Click it and Unblock the Notifications