കിൻഫ്രയിൽ ഒഴിവ്; ഈ യോഗ്യതയുണ്ടോ? 30000 രൂപ ശമ്പളം വാങ്ങാം
കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലെപ്മെന്റ് കോർപറേഷനിൽ ഒഴിവ്. പ്രൊജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
നിലവിൽ 4 ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദമാണ് യോഗ്യത. എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർത്ത് 30,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/08/KINFRA-PME-CIVIL-Notification-V1.pdf

വാക്-ഇ൯-ഇ൯്റർവ്യൂ
കളമശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലാബോറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 11 ന് ഉച്ചക്ക് 02.30 ന് വാക് ഇൻ ഇൻ്റർവ്യൂ കളമശേരി നഗരസഭ കര്യാലയത്തിൽ നടത്തുന്നു. യോഗ്യത: വിഎച്ച്എസ്‌സി (എംഎൽടി) കോഴ്‌സ്/ അല്ലെങ്കിൽ പ്ലസ് ടു (സയൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎൽടി) കോഴ്‌സ് പാസാകുകയോ തത്തുല്യ യോഗ്യത നേടുകയോ വേണം. കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തിദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.
പാർട്ട് ടൈം ക്ലർക് താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാർട്ടുമെൻ്റുകൾ നടത്തുന്ന ബിഎസ് സി കെമിസ്ട്രി എൻവയോൺമെൻ്റ് ആ൯്റ് വാട്ടർ മാനേജ്‌മെൻറ്, ബി.എസ് സി ഫിസിക്‌സ് ഇൻസ്ട്രുമെ൯്റേഷൻ പ്രോഗ്രാമുകൾക്ക് പാർട്ട് ടൈം ക്ലർക്കിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, ടി മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 12-ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.
ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
ആലപ്പുഴ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഒ.പി. വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. ഡിഎംഎൽടി/ ബി എസ് സി എം എൽ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രായം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 19 രാവിലെ 10:30 ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
അങ്കണവാടികളിൽ ഹെൽപ്പർ നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ-മൂന്ന് ഐ സി ഡി എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ 101-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ സ്ഥിരതാമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. അപേക്ഷകർ എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ച് വരെ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-മൂന്ന് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.












Click it and Unblock the Notifications