ഈ യോഗ്യത ഉണ്ടോ? കിൻഫ്രയിൽ താത്കാലിക ജോലി നേടാൻ അവസരം..ഇപ്പോൾ അപേക്ഷിക്കൂ
കിൻഫ്രയിൽ ഒഴിവുകൾ. നി പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാൻസ്) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2 വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണിത്. തസ്തിക, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രതിമാസ ഏകീകൃത ശമ്പളം എന്നീ വിശദാംശങ്ങൾ പരിശോധിക്കാം.
പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ): ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും, എം.ബി.എയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 30,000 രൂപയാണ് ഏകീകൃത ശമ്പളം.

മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാൻസ്): ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സി.എ. അല്ലെങ്കിൽ സി.എം.എ. ഇന്റർമീഡിയറ്റും 2 വർഷത്തെ പ്രവൃത്തിപരിചയവുമാണ് ഇതിനാവശ്യമായ യോഗ്യത. ഈ തസ്തികയിലേക്കും 30 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ഏകീകൃത ശമ്പളം 30,000 രൂപയായിരിക്കും
.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. . അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 വൈകുന്നേരം 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/10/KINFRA-PME-Electrical-ME-Finance-Notification-V1.pdf
എൻജിനിയറിങ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ സംഗീത കോളേജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 41 വയസ് . നിയമാനുസൃത ഇളവ് ബാധകം. യോഗ്യത: ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങും റിക്കാർഡിങ്ങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രൊഡക്റ്റീവ് മെഡിസിൻ) തസ്തികയിൽ ഭിന്നശേഷി (ഹിയറിങ്ങ് ഇംപയേഡ്) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. മേൽപറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായപരിധി: 01.01.2025 ന് 45 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും.
യോഗ്യത: 1. എം.സി.എച്ച് / ഡി.എൻ.ബി - സൂപ്പർ സ്പെഷ്യാലിറ്റി (റീപ്രൊഡക്ടീവ് മെഡിസിൻ ആന്റ് സർജറി) അല്ലെങ്കിൽ
2. നാഷണൽ ബോർഡിൽ നിന്നുള്ള ഫെല്ലോഷിപ്പും എം.എസ് / എം.ഡി / ഡി.എൻ.ബി (ഒ&ജി) / ഒരു അംഗീകൃത ടീച്ചിംഗ് - ട്രെയിനിംഗ് സെന്ററിൽ നിന്ന് രണ്ട് വർഷത്തെ റീപ്രൊഡക്റ്റീവ് മെഡിസിനിൽ ഉള്ള സ്പെഷ്യൽ ട്രെയിനിംഗ്.
3. ടിസിഎംസി രജിസ്ട്രേഷൻ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
മൃഗസംരക്ഷണ ഓഫീസിൽ ഒഴിവ്
പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം.എസ്.യു-യു.ജി-വി.ഇ.റ്റി തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 01.01.2025 ന് 60 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. യോഗ്യത: ബി.വി.എസ്.സി & എ.എച്ച് ബിരുദവും വേൾഡ് വെറ്ററിനറി സർവീസിൽ നിന്ന് സർജറി ട്രെയിനിംഗ് സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷനും മലയാളത്തിൽ പ്രവർത്തന പരിജ്ഞാനവും എൽ.എം.വി ലൈസൻസും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.












Click it and Unblock the Notifications