Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യത ഉണ്ടോ? പാലക്കാട് കേന്ദ്രസർക്കാർ , സ്ഥാപനത്തിൽ ജോലി, ഒന്നരലക്ഷത്തിനടുത്ത് ശമ്പളം

കേന്ദ്ര സംസ്ഥാന സ്ഥാപനമായ ഇൻസ്ട്രുമേഷൻ ലിമിറ്റഡിന് കീഴിൽ ഓഫീസർ തസ്തികയിൽ ഒഴിവുകൾ. സ്ഥിരനിയമനമാണ്. യോഗ്യത, ശമ്പളം ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ അറിയാം

അഡീഷ്ണൽ ജനറൽ മാനേജർ (പ്ലാന്റ് ഓപ്പറേഷൻസ്)- ഒരു ഒഴിവ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 57 വയസാണ്. ബിഇ/ബിടെക് (മെക്കാനിക്കൽ) ആണ് യോഗ്യത. എംടെക്/എംബിഎ/പിജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന. കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 90,000-2,40000.

job2-1

സീനിയർ മാനേജർ( ഫിനാൻസ് ആന്റ് അക്കൗണ്ട്സ്)-ഒരു ഒഴിവ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 47 വയസ്. സിഎ/ഐസിഡബ്ല്യുഎ/സിഎംഎ. കുറഞ്ഞത് 13 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളം-70000- 200000

സീനിയർ എഞ്ചിനീയർ (ഡിസൈൻ എഞ്ചിനിയറിങ് ആന്റ് അസംബ്ലി)-1 ഒഴിവ്. അപേക്ഷിക്കാനുള്ള പ്രായപരിധി 38 വയസ്. ശമ്പളം 50000-
160000. ബിഇ/ബിടെക് (മെക്കാനിക്കൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

സീനിയർ എഞ്ചിനീയർ (ഡിസൈൻ ആന്റ് എഞ്ചിനിയറിങ്. ഒരു ഒഴിവ്. 38 വയയാണ് പ്രായപരിധി. ശമ്പളം 50000- 160000. ബിഇ/ബിടെക് (മെക്കാനിക്കൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

സീനിയർ എഞ്ചിനീയർ (ക്വാളിറ്റി കൺട്രോൾ)-1 ഒഴിവ്-പ്രായപരിധി 38 വയസ്. ശമ്പളം 50000-
160000. ബിഇ/ബിടെക് (മെക്കാനിക്കൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

അക്കോണ്ട്സ് ഓഫീസർ (ഫിനാൻസ് ആന്റ് അക്കൗണ്ട്സ്)-1 ഒഴിവ്-ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം- 40000-140000. യോഗ്യത-സിഎ/ഐസിഡബ്ല്യുഎ/ സിഎംഎ. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.ilpgt.com . അപേക്ഷിക്കാനുളള അവസാന തീയതി ജുലൈ 7.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേകക് താൽക്കാലിക നിയമനത്തിനായി 28 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിപിആർടി/ ബിഎംആർടി യോഗ്യതയും രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിക്കോർഡ് കീപ്പർ കം ഡെസ്പാച്ച് ക്ലാർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ജൂലൈ 2 ന് വൈകിട്ട് 5 ന് മുമ്പ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034, ഫോൺ: 0471 2333790, 8547971483. വെബ്സൈറ്റ്: www.ksicl.org

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിന്റെ അധികാര പരിധിയില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂള്‍, മലയിന്‍കീഴ് ജി.കെ.എം.എം.ആര്‍.എസ് കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടൂറിസം ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റ്ര്‍വ്യൂ നടത്തുന്നു.

ട്രാവല്‍ ആന്‍ ടൂറിസം മാനേജ്‌മെന്റ് / ടൂറിസം ആന്‍ ഹോസ്പ്പിറ്റാലിറ്റിയിൽ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുൻഗണന.

താത്പര്യമുള്ള 39 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 20ന് ഉച്ചയ്ക്ക് 2.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+