എംഎസ്‌സി ബിരുദമുള്ളവരാണോ? വിഎസ്എസ്‌സി വിളിക്കുന്നു, ഒരുലക്ഷം വരെ ശമ്പളം..!
വി എസ് എസ് സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്-I എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയില്‍ രണ്ടും പ്രോജക്ട് അസോസിയേറ്റ്-I തസ്തികയില്‍ ഒന്നും ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യം വരുന്ന മുറക്ക് ഇന്ത്യയില്‍ എവിടെയും സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ/ ബഹിരാകാശ വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റുകളില്‍ നിയമിക്കാന്‍ ബാധ്യസ്ഥരായിരിക്കും. റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 28 വയസും പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 35 വയസുമാണ്.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ 1:5 എന്ന അനുപാതത്തില്‍ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. എഴുത്തുപരീക്ഷ തിരുവനന്തപുരത്ത് വെച്ച് മാത്രമെ നടത്തൂ. റിസര്‍ച്ച് സയന്റിസ്റ്റിന് പ്രതിമാസം 95000 രൂപയും പ്രോജക്ട് അസോസിയേറ്റ്-I ന് പ്രതിമാസം 37000 രൂപയും ആയിരിക്കും ശമ്പളം.
റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. എന്നാല്‍ ഇവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ടായിരിക്കില്ല. പ്രോജക്റ്റ് അസോസിയേറ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. ജോലിയുടെ തൃപ്തികരമായ പുരോഗതിക്ക് വിധേയമായി എല്ലാ വര്‍ഷവും (മാര്‍ച്ച് 2026 വരെ മാത്രം) പുതുക്കാവുന്നതാണ്.
റിസര്‍ച്ച് സയന്റിസ്റ്റിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 65% മാര്‍ക്കോടെ കാലാവസ്ഥാ/അറ്റ്‌മോസ്‌ഫെറിക് സയന്‍സില്‍ എം എസ് സി ബിരുദമുള്ളവരായിരിക്കണം. അല്ലെങ്കില്‍ 10 സ്‌കെയിലില്‍ കുറഞ്ഞത് 6.84-ന്റെ സി ജി പി എ / സി പി ഐ ഗ്രേഡിംഗ് അല്ലെങ്കില്‍ തത്തുല്യം.
പ്രോജക്റ്റ് അസോസിയേറ്റ്-I ന് അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്സ്/അറ്റ്മോസ്‌ഫെറിക് സയന്‍സ്/മെറ്റീരിയോളജിയില്‍ 65 ശതമാനം മാര്‍ക്കോടെ എം എസ് സി ബിരുദമോ സി ജി പി എ/ സി പി ഐ ഗ്രേഡിംഗില്‍ കുറഞ്ഞത് 6.84 സ്‌കെയിലോ ഉണ്ടായിരിക്കണം.












Click it and Unblock the Notifications