കിലയില്‍ അസിസ്റ്റന്റ് ട്രെയിനിംഗ് കോര്‍ഡിനേറ്ററാകാം... 60000 രൂപ ശമ്പളം; എഴുത്ത് പരീക്ഷയില്ല!!
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ അഥവാ കില അസിസ്റ്റന്റ് ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്താണ് നിയമിക്കുക. അഭിമുഖം വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
സെപ്തംബര്‍ 30 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. സെപ്തംബര്‍ 15 നാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നരുടെ പ്രായപരിധി 01.01.2026-എന്ന തിയതിയില്‍ 40 വയസില്‍ താഴെയായിരിക്കണം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 65,000 രൂപ ശമ്പളമായി ലഭിക്കും. എം ബി എ / ഏതെങ്കിലും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബിരുദം / സോഷ്യല്‍ വര്‍ക്ക് / എച്ച് ആറുമായി ബന്ധപ്പെട്ട വിഷയം / ഡെവലപ്മെന്റ് സ്റ്റഡീസ് / ലോക്കല്‍ ഡെവലപ്മെന്റ് / എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
നഗര അടിസ്ഥാന സൗകര്യവികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ മുനിസിപ്പല്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകളിലെ ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുള്ള പരിചയവും ആവശ്യമാണ്.
കമ്പ്യൂട്ടര്‍ ഉപയോഗത്തിലുള്ള പ്രാവീണ്യം അത്യാവശ്യമാണ്; കൂടാതെ MS Word, MS Excel, MS PowerPoint എന്നിവയില്‍ മികച്ച പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ മികച്ച ആശയവിനിമയ ശേഷിയും (സംസാരത്തിലും എഴുത്തിലും) ഉണ്ടായിരിക്കണം. ഈ നിയമനത്തിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല.
രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരിശോധനയ്ക്കായി അസ്സല്‍ രേഖകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകാവുന്നതാണ്.
അഭിമുഖം താഴെ പറയുന്ന സ്ഥലത്തും തീയതിയിലും നടക്കും:-
പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കെഎസ്ഡബ്ല്യുഎംപി, തിരുവനന്തപുരം.
അഭിമുഖം നടക്കുന്ന തീയതിയും സമയവും : 30.09.2026, രാവിലെ 10:00 മണിക്ക്.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.kila.ac.in സന്ദര്‍ശിക്കുക.


Click it and Unblock the Notifications
