കേരള മാരിടൈം ബോഡിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാം
കേരള മാരിടൈം ബോഡിൽ ജോലി ഒഴിവ്. താത്കാലിക നിയമനമാണ്. സെൻ്റർ ഫോർ മാനേജ്മെൻ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പോസ്റ്റ് ഓഫീസർ
ഒരു ഒഴിവാണ് ഉള്ളത്.
ഫോറിൻ ഗോയിംഗ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റൂം ( കേന്ദ്രസർക്കാർ അംഗീകൃതമോ അല്ലെങ്കിൽ തത്തുല്യമോ ആയത്) ഒരു വർഷത്തെ കമാൻഡ് പരിചയവും. അല്ലെങ്കിൽ നിലവിൽ സജീവ സേവനത്തിലില്ലാത്ത ഇന്ത്യൻ നേവിയിലെ ലെഫ്റ്റനന്റ് കമാൻഡറിൽ (എക്സിക്യൂട്ടീവ് ബ്രാഞ്ച്) കുറയാത്ത റാങ്കിലുള്ളവർക്കും അപേക്ഷിക്കാം. സർവ്വീസിലെ മാസ്റ്റർ (ഫോറിൻ ഗോയിംഗ്) സർട്ടിഫിക്കറ്റ് വേണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,40,000 രൂപയാണ് ലഭിക്കുക. ടിഎ, ഡിഎ എന്നിവ ഉൾപ്പെടെയാണിത്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/KMB-Notification-1.pdf
മലിനീകരണ നിയന്ത്രണ ബോഡിൽ ജോലി നേടാം: കോഴിക്കോട് അവസരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് ആയി ജോലി നേടാം. കോഴിക്കോട് മേഖലാ ജില്ലാ ഓഫീസിലാണ് നിയമനം. ഒരു വർഷമാണ് കാലാവധി. ഡിസംബർ 4 ന് രാവിലെ 11 മണിക്കാണ് അഭിമുഖം നടക്കുക. യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാം
അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ / കെമിക്കൽ / എൻവയോൺമെന്റൽ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി ടെക് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 21 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപ്പൻ്റായി ലഭിക്കുക.
ബോർഡിൽ ഒരു തവണ പരിശീലനം ലഭിച്ചവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ), 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് കാര്യാലയത്തിൽ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മെഡിക്കൽ കോളേജ് കാര്യാലയം, മൂന്നാം നില, മെഡിക്കൽ കോളേജ് റോഡ്, കോഴിക്കോട്) നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക https://kspcb.kerala.gov.in


Click it and Unblock the Notifications
